ഫലൂദ വേള്‍ഡ് ദുബായില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു
ദുബായ്: തലശേരി ആസ്ഥാനമായി ഇന്ത്യയില്‍ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫലൂദ വേള്‍ഡ് ഐസ്‌ക്രീം പാര്‍ലര്‍ ദുബായില്‍ ആരംഭിക്കുമെന്ന് ഡയറക്ടര്‍മാരായ അസ്ലം അരിയ ,അസീം കെ പൊന്നമ്പത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കറാമയില്‍ ആണ് ദുബായിലെ ആദ്യ ശാഖ തുറക്കുക. ഇന്ത്യയില്‍ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത ഐസ്‌ക്രീം ഉപയോഗിച്ചാണ് ഫലൂദ തയ്യാറാക്കുക.

യുഎഇ യില്‍ വ്യാപകമായി ശാഖകള്‍ തുടങ്ങാന്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ പ്രത്യേകമായി തയാറാക്കുന്ന ഐസ് ക്രീം വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ മറ്റൊരു കമ്പനി രൂപവത്കരിച്ചതായും അസ്ലം അരിയ വ്യക്തമാക്കി. മറ്റു ഡയറക്ടര്‍മാരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു .












Click it and Unblock the Notifications