ഷാര്‍ജയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആറംഗ കുടംബം ആശുപത്രിയില്‍; വീട്ടുവേലക്കാരിയെ സംശയം
ഷാര്‍ജ: ഗുരുതരമായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആറംഗ കുടുംബത്തെ ഷാര്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാപിതാകള്‍ക്കും നാലു കുട്ടികള്‍ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്.
വ്യാഴ്യാഴ്ച വീട്ടില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. കുട്ടികള്‍ക്ക് ഛര്‍ദിയും വയറുവേദനും കൂടിയപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് 11 വയസ്സുള്ള കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാവുകയായിരുന്നു.

അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ചികിത്സ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. മറ്റു മൂന്ന് കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നു. വീട്ടില്‍ നിന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാത്ത മുതിര്‍ന്ന രണ്ട് ആണ്‍കുട്ടികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രി അധികൃതര്‍ ഷാര്‍ജ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. വീട്ടുജോലിയ്ക്ക് എത്തിയ യുവതിയെയാണ് പോലീസ് സംശയിക്കുന്നത്. വീട്ടുക്കാര് കഴിച്ച അതേ ഭക്ഷണം തന്നെയാണ് യുവതിയും രണ്ട് നേരം കഴിച്ചത്. പക്ഷെ അവര്‍ക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് ശേഷം മാത്രമേ കൂടുതല്‍ നടപടിയിലേക്ക് എടുക്കൂ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications