100 റിയാലിന് വേണ്ടി പിതാവ് 3മാസം പ്രായമുള്ള കുഞ്ഞിനെ പൊള്ളിച്ചു
ജിദ്ദ: സൗദിയില്‍ മൂന്ന് മാസം പ്രായമുള്ള പിഞ്ച് കുഞ്ഞ് ഉള്‍പ്പടെ ഒന്‍പത് കുട്ടികള്‍ക്ക് പിതാവിന്റെ ക്രൂര പീഡനം. തന്റെ കൈവശമുണ്ടായിരുന്ന 100 റിയാല്‍ കാണാനില്ലെന്നും കുട്ടികളില്‍ ആരോ അത് മോഷ്ടിച്ചുവെന്നും ആരോപിച്ചാണ് പിതാവ് കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചത്. ഇരുമ്പ് ചൂടാക്കി കുട്ടികളുടെ ദേഹത്ത് പൊള്ളലേല്പ്പിയ്ക്കുകയായിരുന്നു.
മൂന്ന് വയസുമുതല്‍ 18 വയസുവരെ പ്രായമുള്ള ഒന്‍പത് കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഇവരില്‍ ഒരു കുട്ടിയുടെ സ്കൂള്‍ അധികൃതരാണ് പിതാവിന്റെ ക്രൂരത സാമൂഹിക പ്രവര്‍ത്തകരെ അറിയിച്ചത്. ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഷൂ ധരിയ്ക്കാതെ സ്കൂളിലെത്തി. കാരണം അന്വേഷിച്ചപ്പോള്‍ കാലിന് മുറിവേറ്റെന്ന് അധ്യാപികയോട് പറഞ്ഞു.

സംശയം തോന്നിയ അധ്യാപിക പ്രധാന അധ്യാപികയെ വിവരം അറിയിക്കുകയും ചെയ്തു. പ്രധാനാധ്യാപിക കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിയ്ക്കുകയും വീട്ടില്‍ നടന്ന പീഡനം മനസിലാക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ സാമൂഹിക പ്രവര്‍ത്തകരെ വിവരം അറിയിച്ചു. കുട്ടികളുടെ അമ്മ ഒരു സ്കൂളിലെ താത്ക്കാലിക ജീവനക്കാരിയാണ്.
അച്ഛന് തൊഴില്‍ രഹിതനാണ്. എന്നാല്‍ ഇയാള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ചില ആനുകൂല്യങ്ങളൊക്കെ ലഭിയ്ക്കുന്നു. പിതാവിനൊപ്പം താമസിയ്ക്കാന്‍ താത്പര്യമില്ലെന്നാണ് കുട്ടികള്‍ പറയുന്നത്. സംഭവത്തെപ്പറ്റി അധികൃതര്‍ അന്വേഷിച്ച് വരികയാണ്. ഒകാസ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications