Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്: 'പ്രണയിപ്പിയ്ക്കുന്ന' മന്ത്രവാദിനി അറസ്റ്റില്‍

ദുബായ്: കമിതാക്കളെയും ദമ്പതിമാരെയും ലക്ഷ്യമിട്ട് മന്ത്രവാദം നടത്തി വന്ന് സ്ത്രീ അറസ്റ്റില്‍. ഇഷ്ടപ്പെട്ട പുരുഷനെയോ സ്ത്രീയെയോ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് മന്ത്രവാദം നടത്തുകയായിരുന്നു സ്ത്രീയുടെ പതിവ്. ദുബായ് പൊലീസ് നടത്തിയ ആസൂത്രിതമായ നീക്കത്തിലൂടെയാണ് മന്ത്രവാദിനി പിടിയിലായത്. അറസ്റ്റ് ചെയ്ത പൊലീസുകാരെ ജിന്നിനെ കൊണ്ട് ഉപദ്രവിയ്ക്കുമെന്നാണ് സ്ത്രീയുടെ ഭീഷണി.

ദാമ്പത്യ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും ദമ്പതിമാര്‍ക്കിടയില്‍ സ്‌നേഹം കൂട്ടുന്നതിനും സ്ത്രീ മന്ത്രവാദം നടത്തിയിരുന്നു. ഇതാണത്രേ ദുബായില്‍ ഇവരെ കൂടുതല്‍ പ്രശസ്തയാക്കിയത്. ഇതിന് പുറമെ പ്രണയിക്കുന്ന വ്യക്തിയെ സ്വന്തമാക്കാനും, ഇഷ്ടം തോന്നുന്നയാള്‍ തിരികെ പ്രണയം തോന്നാനും ഒക്കെ ഇവര്‍ മന്ത്രവാദം ചെയ്ത് നല്‍കിയിരുന്നത്രേ.

Black Magic

ആഫ്രിയ്ക്കന്‍ വംശജയായ സ്ത്രീ ഏറെ നാളായി ദുബായിലാണ് താമസം. ഇവരുടെ ഭര്‍ത്താവും അച്ഛനും മുത്തശ്ശനുമൊക്കെ മന്ത്രവാദികളായിരുന്നു. തന്നെ അറസ്റ്റ് ചെയ്ത പൊലീസിനെ മന്ത്രവാദത്തിലൂടെ ദ്രോഹിയ്ക്കുമെന്നാണ് സ്ത്രീയുടെ ഭീഷണി.

ദുബായിലെ സ്വന്തം വീട്ടിലാണ് ഇവര്‍ മന്ത്രവാദം നടത്തിയിരുന്നത്. മൂവായിരും മുതല്‍ അയ്യായിരം രൂപവരെയാണ് മന്ത്രവാദത്തിന് ഈടാക്കിയരുന്നത്. മന്ത്രവാദം ഉള്‍പ്പടെയുള്ളവ രാജ്യത്ത് കുറ്റകരമാണ്. ഒരു വനിത പൊലീസിന്‍റെ സഹായത്തോടെയാണ് മന്ത്രവാദിനിയെ പൊലീസ് പിടികൂടിയത്. സ്ത്രീകളായിരുന്നു ഇവരുമായി ഇടപാട് നടത്തിയരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+