മികവിനുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു
ദുബായ്: പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലം ഇന്‍കാസ് യു എ ഇ കമ്മിറ്റി യുടെ ആഭുമുഖ്യത്തില്‍ വിവിധ മേഖലകളില്‍ കഴിവുകള്‍ തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡ് വിതരണം അഡ്വ വി.ടി. ബല്‍റാം നിര്‍വ്വഹിച്ചു. തൃത്താല മണ്ഡലം ഇന്‍കാസ് യു എ ഇ നടത്തിയ 'തൃത്താല സംഗമം' എന്ന പരിപാടിയിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
തൃത്താല മണ്ഡലത്തില്‍ നിന്നുള്ള ബിസിനസ്സ്‌കാരില്‍ 'യുവ ബിസിനസ്സ് മാന്‍' എന്ന അവാഡിനു ദുബായ് കേന്ദ്രമായ സ്മൂത്ത് സൊലൂഷന്‍സ് എം.ഡി. ഫസല്‍ റഹ്മാന്‍ കക്കട്ടില്‍ അര്‍ഹനായി. 'ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം ജാന്‍സണ്‍ ക്ലിനിക് എം.ഡി. സയ്യിദ് എ.വി. അര്‍ഹനായി.

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് ഖത്തര്‍ കേന്ദ്രമായ റുസിയ ഗ്രൂപ്പ് എം.ഡി. കരീം എന്‍.വിക്കും മാധ്യമ രംഗത്തെ അവാര്‍ഡ് ജയ്ഹിന്ദ് മിഡ്ഡിലീസ്റ്റ് ക്യാമറമാന്‍ ശ്രീജിത്ത്‌ലാലിനും എസിക്‌സിലെന്‍സി അവാര്‍ഡ് അബുദാബി മോഡല്‍ സ്‌കൂളില്‍ നിന്നും പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയില്‍ മികച്ച വിജയം നേടിയ ഹിബ അബൂബക്കറിനും സമ്മാനിച്ചു.
യു.എ.ഇ ഇന്‍കാസ് നേതാക്കളായ പുന്നക്കന്‍ മുഹമ്മദലി, എന്‍.പി രാമചന്ദ്രന്‍ , എന്‍.ആര്‍. മായിന്‍, കെ.സി. അബൂബക്കര്‍, ആരിഫ് ഒറവില്‍, മൊയ്ദീന്‍കുട്ടി കൂറ്റനാട്, മുത്തു പരുതുര്‍, ആലിയസ് അബുദുറഹ്മാന്‍, ഷാനവാസ് കൂറ്റനാട് സൈഫു എന്നിവരും എന്നിവരും അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഷമീര്‍ മേഴ്ത്തൂര്‍ സ്വാഗതവും മനോഹരന്‍ ആലൂര്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications