Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താമത് സീതിഹാജി സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫാസ്റ്റ് ട്രാക്ക് സൈക്കോ ജേതാക്കള്‍

ദുബായ്: പ്രവാസ ലോകത്തെ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കാല്‍പന്തു കളിയിലെ വിസ്മയ വിരുന്നൊരുക്കി കൊണ്ട് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച പത്താമത് സീതിഹാജി സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടം ഫാസ്ട്രാക് സൈക്കോ സ്വന്തമാക്കി. പ്രമുഖരായ 16 ടീമുകള്‍ ദുബായ് സ്‌കൌട്ട് മിഷന്‍ ഗ്രൗണ്ടില്‍ കിരീടത്തിനായി അങ്കത്തിനിറങ്ങിയപ്പോള്‍ ഓരോ മത്സരവും കാണികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

വാശിയേറിയ ലീഗ് റൗണ്ട് മല്‍സരങ്ങള്‍ക്കും നോകൌട്ട് മത്സരങ്ങള്‍ക്കും ശേഷം നടന്ന സെമി ഫൈനലില്‍ എ.എ.കെ ഇന്റര്‍നാഷണലിനെ ടൈംബേക്കറില്‍ പരാജയപെടുത്തി ഫാസ്റ്റ്ട്രാക്ക് സൈക്കോയും, കെ.എം.സി.സി കാലികറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഇ.ടി.എ തിരൂര്‍ക്കാടും അവസാന അങ്കത്തിനര്‍ഹാരായി. ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ ഇ.ടി.എ തിരൂര്‍ക്കാടിനെ തോല്‍പ്പിച്ച് ഫാസ്റ്റ്ട്രാക്ക് സൈക്കോ ജേതാക്കളാകുകയായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി ഫാസ്ട്രാക് സൈകൊയുടെ കളികാരനായ നിഖില്‍ സാബുവിനെയും ഏറ്റവും നല്ല ഗോള്‍കീപ്പര്‍ ആയി എ.എ.കെ ഇന്റര്‍നാഷണല്‍ ടീമിലെ ഹാഷിമിനെയും തെരഞ്ഞെടുത്തു.

seethihajifootball-trophy

ലൂസേഴ്‌സ് ഫൈനലില്‍ എ.എ.കെ ഇന്റര്‍നാഷണലും കെ.എം.സി.സി കാലികറ്റ് മാറ്റുരച്ചപ്പോള്‍ പെനാല്‍റ്റി ഷൂട്ടിലേക്ക് നീണ്ട മത്സരത്തില്‍ എ.എ.കെ ഇന്റര്‍നാഷണല്‍ വിജയിച്ചു. നേരെത്തെ ടൂര്‍ണമെന്റ്‌ന്റെ ഉദ്ഘാടനം വന്‍ ജനസാഗരത്തെ സാക്ഷി നിര്‍ത്തി കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെംബറും സി.എം.പി നേതാവുമായ സി.പി ജോണ്‍ കളിക്കാരെ പരിചയപെട്ടു കൊണ്ട് നിര്‍വഹിച്ചു. ടൂര്‍ണമെന്റ് ജേതാക്കള്‍ക്ക്ഉള്ള ട്രോഫി തീമ ഗ്രൂപ്പ് എം.ഡി നൗഷാദും റണെഴ്‌സ് അപ്പ്‌നുള്ള ട്രോഫി ഫോറം ഗ്രൂപ്പ് എം.ഡി ത്വല്‍ഹത്തും നല്‍കി നിര്‍വഹിച്ചു.

കളിക്കാര്‍ക്കുള്ള വിവിധ ട്രോഫികള്‍ മുസ്തഫ അല്‍ കത്തല്‍ ഗ്രൂപ്പ് നിര്‍വഹിച്ചു. അഹമദ് കുട്ടി മദനി, ചെമ്മുക്കന്‍ യാഹുമോന്‍,മുസ്തഫ തിരൂര്‍,ആര്‍.ശുക്കൂര്‍ ,പി.വി നാസര്‍, മുസ്തഫ വേങ്ങര, ഇ.ആര്‍ അലി മാസ്റ്റര്‍,ഓ.ടി സലാം,ഹംസു കാവണ്ണയില്‍,കുഞ്ഞുമോന്‍ എരമംഗലം, നിഹ്മത്തുള്ള മങ്കട,കെ.എം.ജമാല്‍,വി.കെ റഷീദ്,ജലീല്‍ കൊണ്ടോട്ടി എന്നിവര്‍ സംബന്ദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+