ചികിത്സിയ്ക്കാന്‍ പണമില്ല 'മകനെ' കൊണ്ട് അച്ഛന് ഭിക്ഷയെടുപ്പിച്ചു
ദുബായ്: ഏഴ് വയസുകാരനായ കുട്ടിയെ കൊണ്ട് ഭിക്ഷയെടുപ്പിച്ച യെമന്‍ യുവാവ് അറസ്റ്റില്‍. ബധിരനും മൂകനുമായ കുട്ടിയെ കൊണ്ട് ഭിക്ഷയെടുപ്പിയ്ക്കുകയായിരുന്നു 37കാരനായ യുവാവ്. കുട്ടി തന്റെ മകനാണെന്നാണ് യുവാവ് അവകാശപ്പെടുന്നത്. ഭിക്ഷയെടുപ്പിച്ചതല്ലെന്നും കുഞ്ഞിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ദുബായിലെത്തിയതെന്നും യുവാവ്.
കോടതിയില്‍ ഹാജരാക്കിയ യുവാവ് ദുബായില്‍ അനധികൃതമായി താമസിയ്ക്കുകയാണെന്ന് കണ്ടെത്തി. ദുബായിലെത്തിയാല്‍ കുഞ്ഞിന് മെച്ചപ്പെട്ട ചികിത്സ ലഭിയ്ക്കുമെന്നും ഒട്ടേറ സന്നദ്ധസംഘടനകള്‍ സഹായിക്കുമെന്നും താന്‍ കരുതിയതായി യുവാവ്. ഭിക്ഷയെടുക്കുന്നതിനിടെയാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. രാത്രിയാണ് കുഞ്ഞിനെ കൊണ്ട് ഭിക്ഷയെടുപ്പിച്ചിരുന്നതെന്ന് പൊലീസ്.

കേള്‍വി ശക്തിയും സംസാരശേഷിയും ഇല്ലാത്ത കുട്ടിയാണെന്നാണ് പൊലീസില്‍ പ്രതി പറഞ്ഞിരുന്നത്. എന്നാല്‍ വൈദ്യപരിശോധനയില്‍ കുട്ടിയ്ക്ക് കേള്‍വി ശക്തിയുണ്ടെന്ന് കണ്ടെത്തി. മാത്രമല്ല യുവാവ് കുട്ടിയുടെ പിതാവല്ലെന്നും കണ്ടെത്തി. കുട്ടികളെ കടത്തിക്കൊണ്ട് വന്ന ഭിക്ഷയെടുപ്പിയ്ക്കുന്നയാളാണ് യുവാവെന്നാണ് സംശയം. കേസില്‍ വിചാരണ തുടരും.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications