Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: 2വയസുകാരനെ പീഡിപ്പിച്ച് കൊന്ന പിതാവിന്‍റെ തലവെട്ടി

റിയാദ്: സൗദിയില്‍ രണ്ടു വയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസില്‍ പിതാവിന് വധശിക്ഷ. മഖ്ബൂല്‍ ബിന്‍ മാദി അല്‍ ഷരാരി എന്നായളെയാളുടെ തലവെട്ടിയാണ് സൗദി കോടതി വധശിക്ഷ നടപ്പാക്കിയത്. ചൊവ്വാഴ്ചയാണ് ശിക്ഷ നടപ്പാക്കിയ കാര്യം കോടതി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

മുഹമ്മദ് എന്ന് പേരുള്ള രണ്ട് വയുകാരനായ മകനെ ക്രൂരമായി പീഡിപ്പിച്ച് കൊന്നതിനാണ് പിതാവിനെ വധ ശിക്ഷയ്ക്ക് വിധേയനാക്കിയത്. കുട്ടിയുടെ കഴുത്തിലും ശരീരത്തിലും വടി കൊണ്ട് മര്‍ദ്ദിയ്ക്കുകയും. മുഖത്ത് ഇടിയ്ക്കുകയ.ും ചെയ്തിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്നാണ് കുട്ടി മരിച്ചത്. പൊള്ളലേറ്റതിന്റെ പാടുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു.

Saudi

വടക്കന്‍ ജാവ്ഫില്‍ വച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ഈ വര്‍ഷം 19 വധശിക്ഷകളാണ് രാജ്യത്ത് നടന്നത്. 2013 ല്‍ 78 പേര്‍ക്കാണ് രാജ്യത്ത് വധശിക്ഷ നടന്നത്. 2010 ല്‍ അഞ്ച് വിദേശികള്‍ ഉള്‍പ്പടെ 27 പേരാണ് ശിരച്ഛേദത്തിന് ഇരയായത്. 2011 ല്‍ 82 പേരും വധശിക്ഷയ്ക്ക് ഇരയായത്. ഇവരില്‍ 28 പേരും വിദേശികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+