ദുബായില്‍ വാഹനാപകടം മലയാളിയായ പിതാവും മകളും മരിച്ചു
ദുബായ്: തിങ്കളാഴ്ച രാത്രിയോടെ ദുബായ് ഷെയ്ഖ് സായിദ് റോഡിലുണ്ടായ വാഹനപകടത്തില്‍ കോഴിക്കോട് സ്വദേശിയായ ഉപ്പയും മകളും മരണപ്പെട്ടു.
പേരാമ്പ്ര സ്വദേശിയും ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണിലെ ഒരു സ്വകാര്യ കമ്പനിയിലെ സെയില്‍സ് മാനേജറുമായ ഷമീര്‍ (30 വയസ്സ്) ഷമീറിന്റെ മകള്‍ ആയിഷ (2 വയസ്സ്) എന്നിവരാണ് മരിച്ചത്. താമസ സ്ഥലമായ ജബല്‍ അലിയില്‍ നിന്നും ദുബായിലേക്ക് വരുന്ന വഴി ഇവര്‍ സഞ്ചരിച്ച കാര്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന റിക്കവറി വാനില്‍ ഇടിക്കുകയായിരുന്നു.

ഷമീറിന്റെ ഭാര്യ രഹ്ന (24) കൂട്ടുകാരന്റെ ഭാര്യ എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുബായ് പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications