ഇയാളെ പിതാവെന്ന് വിളിക്കാമോ? ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ കുഞ്ഞിന്റെ വായില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു
ദുബായ്: ഏഷ്യാക്കാരിയായ യുവതിയെ കല്യാണം കഴിച്ച അറബ് യുവാവാണ് ഇത്തരത്തില്‍ ക്രൂരത ചെയ്തത്. ജോലി കഴിഞ്ഞ് വൈകിയെത്തി കിടന്നുറങ്ങിയ ഇയാള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് ഞെട്ടി ഉണര്‍ന്നത്.
അല്‍പ സമയം കഴിഞ്ഞിട്ടും കുഞ്ഞ് കരച്ചില്‍ നിര്‍ത്താതെ വന്നപ്പോള്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന്റെ വായ തുണികെട്ടി മൂടി മുകളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നു. ഉടനെ മാതാവ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്‌ററഡയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

സുഖമായുറങ്ങാന്‍ വേണ്ടി കണ്ടെത്തിയ പോംവഴിയായിരുന്നു വായ മൂടിക്കെട്ടിയതെന്ന ഇയാളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളോട് അപകടകരമായ രീതിയിലുള്ള പെരുമാറ്റത്തിന്റെ പേരില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് ദുബൈ പോലീസ് അസി.ഡയറക്ടര്‍ മേജര്‍ ഖലീല്‍ ഇബ്രാഹിം അല്‍മന്‍സൂരി അറിയിച്ചു.












Click it and Unblock the Notifications