ഫാത്തിമ ഗ്രൂപ്പിന്റെ അല്‍ ഐനിലെ രണ്ടാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
അല്‍ഐന്‍ : ഫാത്തിമ ഗ്രൂപ്പിന്റെ അല്‍ ഐനിലെ രണ്ടാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ ഖത്താറയില്‍ പ്രവര്‍ത്തനം ആരംഭിച്ചൂ. ഫാത്തിമ ഗ്രൂപ്പിന്റെ മുപ്പതാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണ് അല്‍ ഖത്താറയിലേത്. നാഷണല്‍ കണ്സല്റ്റിവ് കൗണ്‍സില്‍ മെമ്പര്‍ ശൈഖ് മുസല്ലം സാലിം ബിന്‍ ഹാം അല്‍ അമേരി ഉല്‍ഘാടനം ചെയ്തു. അല്‍ ഖത്താറയിലെ ദുബായ് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹൈപ്പര്‍ മാര്‍ക്കറ്റ് മൂന്ന് നിലകളിലായി 35,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്.
പഴം, പച്ചക്കറി, ഭക്ഷ്യ വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, മാംസം, മല്‍സ്യം, വസ്ത്രങ്ങള്‍, റോസ്ട്രി, ഫൂട്ട് വെയര്‍, ഇലക്ട്രോണിക് ഉപകരങ്ങള്‍, ഫോണ്‍ സ്റ്റേഷനറി, എന്നിവയ്ക്ക് വിശാലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം വളരെ കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ നല്കുവാനാണ് ഫാത്തിമ ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് ചെയര്മാന് ഇ പി മൂസ ഹാജി വ്യക്തമാക്കി.

ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ മേഖലകളില്‍ ഫാത്തിമ ഗ്രൂപ്പ് സാന്നിധ്യം അറിയിച്ചു കഴിഞ്ഞതായും അടുത്ത മാസങ്ങളില്‍ യുഎഇ യിലെ ബര്‍ദുബായ്, ദേര ദുബായ്, ഷാര്‍ജ,റാസല്‍ഖൈമ,സൗദിയില്‍ ജിദ്ദയിലെ ഹര്‍മൈന്‍, അല്‍ സഫ, കേരളത്തില്‍ ശോഭ സിറ്റി തൃശൂര്‍, എന്നിവിടങ്ങളില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഡിപ്പാര്‍ട്ട് മെന്റ് സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മലേഷ്യ ,കുവൈറ്റ് ,ഒമാന്‍ എന്നിവിടങ്ങളിലും തുടങ്ങുവാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ ഫാത്തിമ ഗ്രൂപ്പിന് യു എ ഇ , ഒമാന്‍, സൗദിഅറേബ്യ, എന്നിവിടങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഡിപ്പാര്‍ട്ട് മെന്റ് സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നുണ്ട് .1968 ല്‍ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഫാത്തിമ ഗ്രൂപ്പിന്റെ കീഴില്‍ വിവിധ മേഖലകളില്‍ 3000 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.
അടുത്ത വര്‍ഷം തൊഴിലാളികളുടെ എണ്ണം 4000 കവിയുമെന്നും കേരളത്തില്‍ സമീപ ഭാവിയില്‍ 30 സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും മൂസ ഹാജി വ്യക്തമാക്കി. അല്‍ ഖത്താറയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉല്‍ഘാടനത്തിന്റെ ഭാഗമായി വസ്ത്രം.പാദരക്ഷ മേഖലകളില്‍ വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഉദ്ഘാടന പരിപാടിയില്‍ ഗ്രൂപ്പ് ചെയര്മാന് ഇ പി മൂസ ഹാജി ,എം ഡി സുലൈമാന്‍ ഹാജി എന്നിവര്‍ സംബന്ധിച്ചൂ.
-
സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും -
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications