Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാത്തിമ ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദുബായ്: റീടൈയില്‍ രംഗത്തെ യുഎഇ യിലെ പ്രമുഖമായ ഫാത്തിമ ഗ്രൂപ്പിന്റെ ദുബായിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ബര്‍ദുബായ് ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. 28, 000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് സംവിധാനിച്ചിരിക്കുന്നത്. 22 ബിസിനസ്സ് മേഖലകളില്‍ നിരവധി സ്വന്തം ബ്രാന്‍ഡുകളോടെ പ്രവര്‍ത്തിച്ചുവരുന്ന ഫാത്തിമ ഗ്രൂപ്പ് യുഎഇ യിലെ ഏറ്റവും പഴക്കമുള്ള കമ്പനികളിലൊന്നാണ്.

ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറുകള്‍ എന്നിവയുടെ ശൃംഖല ഗ്രൂപ്പിനുണ്ട്. അജ്മാന്‍ പോലീസ് ജനറല്‍ ഹെഡ്‌കോര്‍ട്ടേര്‍സ് സ്ട്രാറ്റജിക് മാനേജ്‌മെന്റ് ആന്‍ഡ് പെര്‍ഫോര്‍മെന്‍സ് ഡവലപ്‌മെന്റ് തലവന്‍ കേണല്‍ ഡോ. മതര്‍ ഹമീദ് അല്‍ഷംസി സുലൈമാന്‍, മറ്റു പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

image1-fathimagroup-dubai-inauguration

ദുബായിയുടെ ഹൃദയ ഭാഗത്തു ഇത്തരമൊരു മികച്ച സ്റ്റോര്‍ തുറക്കാനായതില്‍ ഏറെ സന്തോഷിക്കുന്നതായി ഇ.പി. മൂസഹാജി പറഞ്ഞു. ഇന്ത്യയിലും, യുഎഇ ലുമായി നാല് സ്റ്റോറുകള്‍ കൂടി ഗ്രൂപ്പ് തുറക്കുമെന്നും വര്‍ധിച്ച ആവശ്യം പരിഗണിച്ചാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 3000 ത്തിലധികം ജീവനക്കാരുള്ള ഗ്രൂപ്പിന് പതിനായിരക്കണക്കിന് ഉപയോക്താക്കളുണ്ട്.

താങ്ങാവുന്ന വിലക്ക് മികച്ച ഷോപ്പിംഗ് ഉപയോക്താക്കള്‍ക്ക് തങ്ങള്‍ ഒരുക്കിയിരിക്കുന്നുവെന്നു ഇ.പി. സുലൈമാന്‍ ഹാജിയും സമീര്‍ സുലൈമാനും പറഞ്ഞു. പഴം, പച്ചക്കറി, ബേക്കറി സാധനങ്ങള്‍, മത്സ്യ,മാംസപൗള്‍ട്രി വിഭാഗങ്ങള്‍, ഗൃഹോപകാരണങ്ങള്‍, ആരോഗ്യസൗന്ദര്യ വര്‍ധകവസ്തുക്കള്‍ എന്നിവ താഴെ നിലയിലും ഫാഷന്‍ വസ്ത്ര പാദരക്ഷാ വിഭാഗങ്ങള്‍, ഇലക്ട്രോണിസ്, ഫാഷന്‍ ജ്വല്ലറി, മണി എക്‌സ്‌ചേഞ്ച്, ട്രാവല്‍സ്, ഫുഡ്ഔട്ട്‌ലെറ്റസ്, ഫാര്‍മസി എന്നിവ ഒന്നാം നിലയിലുമാണ് ഒരുക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+