കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി:വൈഫൈക്കെതിരെ സൗദി പുരോഹിതന്റെ ഫത് വ?

Google Oneindia Malayalam News

അബുദാബി: മറ്റൊരാളുടെ അനുമതിയില്ലാതെ അയാളുടെ വൈഫൈ ഉപയോഗിക്കുന്നതിനെതിരെ ഫത് വ പുറത്തിറക്കി സൗദി പണ്ഡിതന്‍. ഇസ്ലാമിക് നിയമങ്ങളില്‍ മോഷണം നിഷിദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഫത്‌വ പുറത്തിറക്കിയിട്ടുള്ളത്. മതകാര്യങ്ങളില്‍ സൗദി രാജാവിന്റെ ഉപദേഷ്ടാവും മുതിര്‍ന്ന പണ്ഡിതരുടെ കൗണ്‍സില്‍ അംഗവുമായ അലി അല്‍ ഹക്കാമിയാണ് ഫത് വയ്ക്ക് പിന്നില്‍.

അനധികൃതമായി മറ്റൊരാളുടെ അനുമതിയില്ലാതെ വൈഫൈ ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാണിക്കുന്ന മറ്റൊരാളുടെ അനുവാദമില്ലാതെ അയാളില്‍ ഒന്ന് ഒരുതരത്തിലുള്ള ആനുകൂല്യങ്ങളും സ്വീകരിക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു. ഓരോ വ്യക്തിയും സ്ഥാപനങ്ങളും വൈഫൈ കണക്ഷന്‍ എടുക്കുന്നതിന് മുമ്പായി സേവനദാതാക്കള്‍ക്ക് പണം നല്‍കുന്നുണ്ട്. അത് കൂടി പരിഗണിച്ച് വേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

wifi-

എന്നാല്‍ വൈഫൈ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന പാര്‍ക്കുകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, കഫറ്റീരിയകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഈ പ്രശ്‌നമില്ലെന്നും ഇവിടങ്ങളില്‍ ഇടപാടുകാര്‍ക്ക് വേണ്ടിയാണ് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ നിയമപരമായ പ്രഖ്യാപനങ്ങളാണ് ഫത്‌വകള്‍. കൗണ്‍സില്‍ അംഗങ്ങള്‍ക്കും ആത്മീയ പുരോഹിതന്മാര്‍ക്കും മാത്രമേ ഫത് വകള്‍ പുറത്തിറക്കാന്‍ പാടുള്ളൂവെന്ന് മരണമടഞ്ഞ സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് ഉത്തരവിട്ടിരുന്നു.

ചൊവ്വയിലേക്ക് യാത്ര ചെയ്യരുത്, സ്ത്രീകള്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണരുത്, സ്ത്രീകള്‍ കസേരകളില്‍ ഇരിക്കരുത് തുടങ്ങിയ അപ്രതീക്ഷിത ഫത് വകള്‍ക്കൊപ്പമാണ് വൈഫൈയെക്കുറിച്ചുള്ള ഫത് വയും ഇടംപിടിച്ചിട്ടുള്ളത്. അവാര്‍ഡ് ജേതാവായ പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ വധിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഇറാന്‍ നേതാവ് ആയത്തുള്ള ഖൊമേനിയുടെ ഫത്‌വ നേരത്തെ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. റുഷ്ദിയുടെ സാത്താനിക് വെഴ്‌സസ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചതായിരുന്നു ഫത്‌വക്കിടയാക്കിയത്‌

English summary
Fatwa issued against using Wi-Fi illegally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X