Get Updates
Get notified of breaking news, exclusive insights, and must-see stories!

ദോഹ: എഫ്സിസി ഗാസ ഐക്യദാര്‍ഢ്യം സംഘടിപ്പിക്കുന്നു

ദോഹ: ദോഹയിലെ പ്രവാസി മലയാളികളുടെ സാംസ്‌കാരിക ഇടമായ ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്ററില്‍ നിന്നും വീണ്ടുമൊരും പരിപാടി കൂടി. എഫ്.സി.സി. 'കാഴ്ച'യുടെ ആഭിമുഖ്യത്തില്‍ ഗാസ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഫോട്ടോ, ഫിലിം പ്രദര്‍ശനമാണ് ഇത്തവണ സംഘടിപ്പിയ്ക്കുന്നത്. ഓഗസ്റ്റ് 21 വ്യാഴാഴ്ച വൈകുന്നേരം 6.30 നാണ് പ്രദര്‍ശനം.

എഫ്സിസി ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടി നടക്കുന്നത്. ഫോട്ടോ ഫിലിം പ്രദര്‍ശനം മാത്രമല്ല പ്രവാസികള്‍ക്കായി ഒരുക്കുന്നത്. ഗാസ സോളിഡാരിറ്റി ഓപ്പണ്‍ ഫോറവും ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്. പരിപാടിയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി 44661213, 66572518 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Gaza

എഫ്സിസി ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി 'വായനയുടെ വസന്തം' എന്ന സന്ദേശവുമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അക്ഷര ഉത്സവ പരിപാടിക്കും അടുത്തിടെ ഇവര്‍ തുടക്കം കുറിച്ചിരുന്നു. ഇതിന് പുറമെ റംസാന്‍ മാസത്തില്‍ ഇഫ്താര്‍ വിരുന്ന് ഉള്‍പ്പടെ പല പരിപാടികളും എഫ്സിസി സംഘടിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+