കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്:118 സ്കൂളുകളില്‍ ഫീസ് വര്‍ധന?

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: ദുബായില്‍ 118 സ്‌കൂളുകളില്‍ ഫീസ് വര്‍ദ്ധനയ്ക്ക് സാധ്യതയുണ്ടെന്ന് നോളജ് ആന്റ് ഹ്യൂമന്‍ ഡിവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു. എഡ്യൂക്കേഷണല്‍ കോസ്റ്റ് ഇന്‍ഡെക്‌സ്(ഇസിഐ) മാനദണ്ഡമനുസരിച്ചാണ് ഫീസ് വര്‍ധന നിലവില്‍ വരുന്നത്. ട്യൂഷന്‍ ഫീസ് വര്‍ധിയ്പ്പിയ്ക്കണമെന്നത് ഏറെനാളായുള്ള സ്‌കൂളുകളുടെ ആവശ്യമാണ്. പുതിയ അദ്ധ്യയന വര്‍ഷം മുതല്‍ ഫീസ് വര്‍ദ്ധനവ് നിലവില്‍ വരാനാണ് സാധ്യത.

എട്ടോളം സ്‌കൂളുകളില്‍ കൂടി ഫീസ് വര്‍ധന നിലവില്‍ വരാനിടയുണ്ട്. 135 സ്‌കൂളശുകള്‍ ഫീസ് വര്‍ധന ആവശ്യപ്പെട്ട് കെഎച്ച്ഡിഎയ്ക്ക് അപേക്ഷ സമര്‍പ്പിച്ചുണ്ട്. ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പുറത്തുവിട്ട എഡ്യൂക്കേഷണല്‍ കോസ്റ്റ് ഇന്‍ഡക്‌സ് അനുസരിച്ചാണ് ഓരോ സ്‌കൂളിലും പുതിയ ഫീസ് നിരക്ക് നിലവില്‍ വരുന്നത്.

ഔട്ട്സ്റ്റാന്റിംഗ് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ പെടുന്ന സ്‌കൂളുകളില്‍ 3..48 ശതമാനം ഫീസ് വര്‍ദ്ധനയും 'ഗുഡ്' കാറ്റഗറിയില്‍ പെടുന്ന സ്‌കൂളുകളില്‍ 2.64 ശതമാനം ഫീസ് വര്‍ദ്ധനയും മര്‌റ് സ്‌കൂളുകളില്‍ 1.74 ശതമാനം ഫീസ് വര്‍ദ്ധനയുമാണ് നിലവില്‍ വരിക.

സ്‌കൂളുകളിലെ പഠന സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതിനും അധ്യാപകര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിയ്ക്കുന്നതുമൊക്കെ സ്‌കൂളുകളുടെ പരിഗണനയിലുണ്ട്. ഇക്കാര്യങ്ങള്‍ക്ക് ഫീസ് വര്‍ദ്ധന അനിവാര്യമാണെന്നാണ് സ്‌കൂളുകള്‍ പറയുന്നത്.

English summary
Fee increase at 118 Dubai schools approved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X