ഷാര്‍ജ: 60 സ്കൂളുകളില്‍ ഫീസ് കൂട്ടി
ഷാര്‍ജ: ഷാര്‍ജയിലെ 60 ഓളം സ്‌കൂളുകളില്‍ ഫീസ് ഉയര്‍ത്തി. 2014-15 അധ്യയന വര്‍ഷത്തെ ട്യൂഷന്‍ ഫീസ് രണ്ട് മുതല്‍ അഞ്ച് ശതമാനംവരെ ഉയര്‍ത്തി. ഫീസ് ഉയര്‍ത്തുന്നതിന് വേണ്ടി മിക്ക സ്‌കൂളുകളും അധികൃതക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ നിന്നാണ് 60 സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിയ്ക്കാനുള്ള അനുമതി നല്‍കിയത്.
എന്നാല്‍ 30 ഓളം സ്‌കൂളുകളുടെ അപേക്ഷ തള്ളി. എഡ്യൂക്കേഷന്‍ സോണ്‍ അധികൃതരാണ് ഫീസ് വര്‍ധനയ്ക്കുള്ള അനുമതി നല്‍കിയത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിയ്ക്കുകയും നിലവാരമുള്ളതുമായ സ്‌കൂളുകളുടെ ഫീസ് നിരക്കാണ് ഉയര്‍ത്തിയത്.

എന്നാല്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിയ്ക്കാതിരുന്ന സ്‌കൂളുകളുടെ ഫീസ് വര്‍ധനയ്ക്കുള്ള അപേക്ഷയാണ് അധികൃതര്‍ പരിഗണിയ്ക്കാതിരുന്നത്. ഇതിന് പുറമെ 47 സ്‌കൂളുകള്‍ അമേരിയ്ക്കന്‍, ബ്രിട്ടീഷ് സിലബസുകള്‍ക്കുള്ള അംഗീകാരം നല്‍കി കഴിഞ്ഞു.
വടക്കന്‍ എമിറേറ്റിലെ വിദ്യാഭ്യാസ മേഖല മേധാവി മ്യൂന ഷുഹൈല്‍ ആണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍,പാകിസ്താന്‍ സ്‌കൂളുകള്‍ ഉള്‍പ്പടെ 13 വിദ്യാലയങ്ങള്‍ക്ക് അമേരിയ്ക്കന്‍, ബ്രിട്ടീഷ് സിലബസിനുള്ള അംഗീകാരം നല്‍കിയില്ല.


Click it and Unblock the Notifications