സൗദി:ഭീഷണിപ്പെടുത്താന്‍ 'പ്രേതങ്ങളെ' കൂട്ടുപിടിച്ച ജോലിക്കാരിയ്ക്ക് തടവ്
സൗദി: തൊഴിലുടമയോയുള്ള വൈരാഗ്യം മന്ത്രവാദത്തിലൂടെ തീര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ വീട്ടുജോലിക്കാരിയ്ക്ക് തടവ് ശിക്ഷ. സൗദിയിലാണ് മന്ത്രവാദ ഭീഷണി മുഴക്കിയ ഫിലിപ്പീന്‍സുകാരിയായ വീട്ടുജോലിക്കാരിയ്ക്ക് എട്ട് മാസത്തെ തടവ് ശിക്ഷയ്ക്ക് സൗദി കോടതി വിധിച്ചത്. ശിക്ഷയ്ക്ക് ശേഷം യുവതിയെ നാടുകടത്തും.
മുന്‍ തൊഴിലുടമയോട് ദേഷ്യമുണ്ടായിരുന്ന സ്ത്രീ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു. നിങ്ങളുടെ പെണ്‍മക്കളുടെ ശരീരത്ത് ദുരാത്മാക്കളെ കടത്തും എന്നാണ് വീട്ടുജോലിക്കാരി ഭീഷണി സന്ദേശം അയച്ചത്.

തുടര്‍ന്ന് തൊഴിലുടമ പരാതിപ്പെട്ടു. യുവതിയെ പൊലീസ് പിടികൂടുകയും ചെയ്തു. ഇവരുടെ ഫോണില്‍ നിന്നും ഭീഷണി സ്‌ന്ദേശങ്ങളും ചില ചിത്രങ്ങളും കണ്ടെടുത്തു. കോടതിയില്‍ യുവതി കുറ്റക്കാരിയാണെന്ന് തെളിയുകയും ചെയ്തു. എന്നാല്‍ സന്ദേശമയച്ചത് താന്‍ അല്ലെന്നും തന്നോടൊപ്പം ജോലി ചെയ്തിരുന്ന മറ്റൊരു ജോലിക്കാരിയാണെന്നും സ്ത്രീ പറഞ്ഞു.
തന്റെ മൊബൈല്‍ സഹപ്രവര്‍ത്തക ഉപയോഗിച്ചരുന്നെന്നും സന്ദേശമയച്ചത് അവരാണെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ വീട്ടുജോലിക്കാരിയുടെ വാക്കുകള്‍ വിശ്വാസയോഗ്യമല്ലെന്ന് കോടതി കണ്ടെത്തി.












Click it and Unblock the Notifications