കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു
ഷാര്‍ജ: താമസ കേന്ദ്രത്തിലെ 14ാം നിലയില്‍ നിന്നും വീണ് 12 വയസ്സുകാരന്‍ മരിച്ചു. അല്‍നഹ്ദയിലാണ് സംഭവം. ഫിലിപ്പിനോ സ്വദേശിയായ ബാലന്‍ ബാല്‍ക്കണിയില്‍ നിന്നും കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു.
ഏറെ സമയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്യേഷണത്തിലാണ് ചോരയില്‍ മുങ്ങി കിടക്കുന്ന നിലയില്‍ കുട്ടിയെ കെട്ടിടത്തിനു താഴെ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും പാരാമെഡിക്കല്‍ വിഭാഗവും സ്ഥലത്തേക്ക് കുതിച്ചെത്തിയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ബാല്‍ക്കണിയില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും മാതാപിതാക്കള്‍ കുട്ടികളെ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ദിക്കണമെന്നും പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications