മലയാളിയുടെ ചായ ഇനി കടൽ കടന്ന് അമേരിക്കയിലേക്ക്
ദുബായ്: മലയാളിയുടെ ഉടമസ്ഥതയിൽ ദുബായിയുടെ സ്വന്തം ബ്രാൻഡായ ഫില്ലി ടീ അമേരിക്കയിലും ഇംഗ്ലണ്ടിലും രജിസ്റ്റർ ചെയ്തതായി എം ഡി യും സ്ഥാപകനുമായ അബ്ദുൽ റാഫി ദുബായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സവിശേഷമായ സാഫ്രോൺ ചായ കഫറ്റേരിയകൾ ആരംഭിച്ചു ശ്രദ്ധേയമായ ഫില്ലിക്കു ഇന്ന് ഏഴു രാജ്യങ്ങളിലായി 42 ശാഖകൾ ഉണ്ട്. ഇന്ത്യയിലെ ആദ്യ ശാഖ കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് മുംബൈയിൽ ആരംഭിച്ചിട്ടുണ്ട്.

സ്വന്തം നാടായ കാസർകോട്ട് ഒരു വർഷത്തിനകം ശാഖ തുടങ്ങുമെന്നും റാഫി പറഞ്ഞു. ദുബായ് മൻഖൂലിൽ പത്തു വർഷമായി പ്രവർത്തിച്ച ഫില്ലി തൊട്ടടുത്ത ഹുദൈബിയയിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് റാഫി മാധ്യമങ്ങളുമായി സംസാരിച്ചത്. ഫില്ലിക്കു സഹോദര സ്ഥാപനങ്ങളില്ല. വ്യാജ പകർപ്പുകൾ കരുതിയിരിക്കണമെന്നും റാഫി ഫില്ലി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാനേജർ റിയാസ് അഹ്മദ് ,ബ്രാൻഡ് മാനേജർ മുഹമ്മദ് അഷ്‌റഫ് ,അബ്ദുൽഅസീസ് കോപ്പ ,നാസർ മാളിക എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications