ദുബായ്:സിം പുതുക്കാന്‍ അവസാന അവസരം
ദുബായ്: സിം കാര്‍ഡ് റീ-രജിസ്റ്റര്‍ ചെയ്യുന്നതിന് ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം. യുഎഎയിലെ രണ്ട് ടെലികോം കമ്പനികളായ ഇത്തിസലാത്ത്, ഡിയു എന്നി വയില്‍ സിം കാര്‍ഡുകള്‍ റീ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി പ്രഖ്യപിച്ചു. 2014 ജൂലൈ 16 ആണ് സിം കാര്‍ഡ് പുതുക്കുന്നതിനുള്ള അവസാന തീയത്. ഈ ദിവസം കഴിഞ്ഞ് സിം റീ രജിസ്റ്റര്‍ ചെയ്യാത്തവരുടെ സിം റദ്ദാക്കും.
യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി (ടിആര്‍എ) ആണ് സിം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അന്തിമ തീയതി ബുധനാഴ്ച പ്രഖ്യാപിച്ചത്. രണ്ട് കമ്പനികളുടെയും ഉപഭോക്താക്കള്‍ക്ക് 16ാം തീയതിയ്ക്ക് മുമ്പ് സിം രജിസ്റ്റര്‍ ചെയ്യാം.

മൈ മൊബൈല്‍ മൈ ഐഡന്റിറ്റി എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് സിം രജിസ്‌ട്രേന്‍ ആരംഭിച്ചത്. വ്യാജ സിംകാര്‍ഡ് എടുക്കുന്നതുള്‍പ്പടെയുള്ളവ തടയുന്നതിനാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. 2012 പകുതിയോട് കൂടിയാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. രണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ജൂലൈയില്‍ ക്യാമ്പയിന്‍ അവസാനിപ്പിയ്ക്കുകയാണ്. സിം രജിസ്‌ററര്‍ ചെയ്യുന്നതിന് ഉപഭോക്താക്കള്‍ക്ക് പരമാവധി സമയം അനുവദിച്ചിരുന്നെന്നും ടെലികോം മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications