Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിദ്ദയിലെ ക്രിക്കറ്റ് മാമാങ്കത്തിനു ഏപ്രില്‍ 10 നു കലാശക്കൊട്ട്...

ജിദ്ദ: സൗദിയിലെ ക്രിക്കറ്റ് ലോകക്കപ്പ് എന്നറിയപ്പെടുന്ന ടി സി എഫ് ജോടുണ്‍ ഏഴാം എഡിഷന്റെ ഫൈനല്‍ മത്സരം ഏപ്രില്‍ 10 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് നടക്കും. ഷാറ സിത്തീനിലെ ബി.എം.ടി ഗൗണ്ടാണു മത്സര വേദി.

ആവേശകരമായ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ യങ്ങ് സ്റ്റാര്‍ നിലവിലെ ചാമ്പ്യന്‍മാരായ ദാസില്‍ സൂപ്പര്‍ കിങ്ങ്‌സിനെ 40 റണ്‍സിനു തകര്‍ത്താണ് ആദ്യമായി ടി.സി.എഫ് ഫൈനലില്‍ യോഗ്യത നേടുന്നത്.

tcfmarchpast

രണ്ടാം സെമിയില്‍ ഇ.എഫ്.എസ് കേരള നൈറ്റ് റൈഡേഴ്‌സ് 50 റണ്‍സിനു മൈ ഓണ്‍ ചാല്ലെങ്ങേര്‌സിനെ തകര്‍ത്തു ഫൈനലിലേക്ക് പ്രവേശനം നേടി. ഇ.എഫ്.എസ് കേരള നൈറ്റ് റൈഡേഴ്‌സ് ഇത് രണ്ടാം തവണ ആണ് ടി.സി.എഫ് ഫൈനലില്‍ പ്രവേശിക്കുന്നത്.

finalflyertcf

ഫൈനല്‍ മത്സരത്തിനും സമ്മാനദാന ചടങ്ങുകള്‍ക്കും ജോടുണ്‍ ലീഗല്‍ അഫ്‌ഫെയെര്‍ മാനേജര്‍ ഹുസൈന്‍ ഫഖീഹ് മുഖ്യ അതിഥി ആയിരിക്കും. ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ഫൈനല്‍ മത്സരങ്ങള്‍ക്കും സമ്മാനദാന ചടങ്ങുകള്‍ക്കും സന്നിഹിതരായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+