Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യ ഇന്‍ഷുറന്‍സില്ലെങ്കില്‍ ദുബായില്‍ ജൂണ്‍ മാസം മുതല്‍ പിഴ നല്‍കേണ്ടി വരും

ദുബായ് : ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവ ശ്രദ്ധ പുലര്‍ത്തുന്ന ദുബായ് കെ.എം.സി.സി. ആരോഗ്യ ഇന്‍ഷൂറന്‍സ് രംഗത്തും മാതൃകാപരമായ പദ്ധതി തയ്യാറാക്കുന്നു. തകാഫുല്‍ ഇമാറാത്ത്, ആഫിയ ഗ്രൂപ്പ് സഹകരണത്തോടെ പ്രവാസികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നടപ്പിലാക്കാനാണ് ദുബായ് കെഎംസിസി തീരുമാനിച്ചിരിക്കുന്നത്. പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായിത്തീരും വിധം,ചുരുങ്ങിയ ചെലവില്‍ മികച്ച ചികിത്സ എന്ന ആശയവുമായി ദുബായ് കെ.എം.സി.സി. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തിവരുന്ന ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ തുടര്‍ച്ചയാണിതെന്ന് പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടണ്ടി എന്നിവര്‍ അറിയിച്ചു.

തുമ്പൈ ഗ്രൂപ്പ്, ആഫിയ നെറ്റ്‌വര്‍ക്ക് സഹകരണത്തോടെയുള്ള തകാഫുല്‍ ഇമാറാത്ത് ഇന്‍ഷൂറന്‍സില്‍ ഒന്നരലക്ഷം ദിര്‍ഹമിന്റെ വാര്‍ഷിക പരിധിയാണുള്ളത്. മുന്‍കാല രോഗങ്ങള്‍ക്കടക്കമുള്ള ചികിത്സയാണ് ഇതുവഴി ലഭ്യമാവുന്നത്. ഡോക്ടറുടെ പരിശോധനാ ഫീസ് 20 ശതമാനം (പരമാവധി 25 ദിര്‍ഹം) നല്‍കിയാല്‍ മതിയാകും. ദുബായ് ആരോഗ്യ മന്ത്രാലയം 2016 ജൂണ്‍ മാസം മുതല്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബ്ബന്ധമാക്കിയ സാഹചര്യത്തില്‍ കുറഞ്ഞ വരുമാനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും വിസ പുതുക്കാനും മറ്റ് ചികിത്സാ സൗകര്യങ്ങള്‍ക്കും ഈ പദ്ധതി പ്രയോജനകരമായിരിക്കും. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകൃത ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും നിയമപരമായ ആനുകൂല്യങ്ങള്‍ ലഭ്യമാവുന്ന വിധത്തിലാണ് പദ്ദതി നടപ്പിലാക്കുന്നത്. നാട്ടിലെ ആശുപത്രികളില്‍ അഡ്മിറ്റ് ചികിത്സ തേടുന്നവര്‍ക്ക് ഒറിജിനല്‍ ബില്ലുകള്‍ ഹാജരാക്കുന്ന മുറക്ക് 80% ചികിത്സാ ചെലവ് തിരിച്ച് ലഭിക്കുന്നതാണ്.

അടിയന്തിര ഘട്ടങ്ങളിലൊഴികെ മുന്‍കൂട്ടിയുള്ള അനുവാദം ആവശ്യമാണ്. ദുബായ് കെ.എം.സി.സി. അംഗങ്ങളെയും അനുഭാവികളെയും അവരുടെ കുടുംബങ്ങളെയുമാണ് പ്രാഥമികമായി ലക്ഷ്യമിടുന്നതെങ്കിലും അറുപത് വയസ്സിനു താഴെ പ്രായമുള്ളവരും അബുദാബി വിസക്കാരല്ലാത്തവരുമായ ആര്‍ക്കും വിസ പേജ് അടക്കമുള്ള പാസ്‌പോര്‍ട്ട് കോപ്പി, എമിറേറ്റ്‌സ് ഐ.ഡി. കോപ്പി, ഒരു ഫോട്ടോ, തകാഫുല്‍ ഇമാറാത്ത് ആഫിയ നെറ്റ്‌വര്‍ക്ക് വാര്‍ഷിക പ്രീമിയം 890/ ദിര്‍ഹം എന്നിവയുമായി ദുബായ് കെ.എം.സി.സി.യുടെ അല്‍ ബറാഹ ഓഫീസിലെത്തി അംഗത്വമെടുക്കാവുന്നതാണ്.

insurancepressmeet2016003

ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഡയഗ്‌നോസ്റ്റിക്ക് സെന്ററുകള്‍, ഫാര്‍മസികള്‍ തുടങ്ങി 650ല്‍ പരം മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ചികിത്സയും മറ്റ് സേവനങ്ങളും ലഭിക്കും. ദുബായ് കെ.എം.സി.സി.'മൈഹെല്‍ത്ത്'' നടപ്പാക്കുന്ന ഈ പദ്ധതിയുടെ കാലയളവ് 2016 മെയ് മുതല്‍ 2017 മെയ്‌വരെയാണ്. ഇന്‍ഷൂറന്‍സില്‍ അംഗത്വമെടുക്കുന്നതിന് മെയ് 8വരെ മാത്രമായിരിക്കും അവസരമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശപ്രകാരം ഓരോ ജീവനക്കാരനും ഇന്‍ഷൂറന്‍സ് പരിരക്ഷ തൊഴിലുടമ ഉറപ്പുവരുത്തേണ്ടതുണ്ട്. ഹെല്‍ത്ത് അതോറിറ്റി നിര്‍ദ്ദേശിച്ച ഇന്‍ഷൂറന്‍സ് കവറേജ് ലഭ്യമാക്കാത്ത തൊഴിലുടമ ഓരോമാസവും 500 ദിര്‍ഹം പിഴ നല്‍കേണ്ടിവരും.

കുടുംബ വിസയില്‍ ബന്ധുക്കളെ സ്‌പോണ്‍സര്‍ ചെയ്തവര്‍ക്കും ഇത് ബാധകമാണെന്നതിനാല്‍ മുഴുവന്‍ പ്രവാസികളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഇന്‍ഷൂറന്‍സില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദുബായ് കെ.എം.സി.സി.യുടെ അല്‍ ബറാഹആസ്ഥാനത്ത് തകാഫുല്‍ ഇമാറാത്ത് ആഫിയ നെറ്റ്‌വര്‍ക്കിന്റെ പ്രത്യേക റജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. ശരിയായ ചികിത്സ ലഭിക്കാതെ മാറാരോഗങ്ങളുമായി തിരിച്ച് പോകേണ്ടണ്ടി വരുന്ന പ്രവാസികള്‍ക്ക് അല്‍പമെങ്കിലും ആശ്വാസമാകുന്ന ദുബായ് കെ,എം.സി.സി. മൈഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് 04 2727773, 050 6002355 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+