ഷാര്‍ജയില്‍ തീപ്പിടിത്തം; മലപ്പുറം സ്വദേശികളായ മൂന്നു പേര്‍ വെന്തുമരിച്ചു...
തിരൂര്‍ സ്വദേശി മജീദിന്റെ ഉടമസ്ഥതയിലുള്ള അല്‍വാദ ഫര്‍ണ്ണീച്ചര്‍ ഗോഡൗണിലാണ് വെള്ളിയാഴ്ച രാവിലെ തീപ്പിടുത്തമുണ്ടായത്.
ഷാര്‍ജ: കല്‍ബയിലെ ഫര്‍ണ്ണീച്ചര്‍ ഗോഡൗണിലുണ്ടായ തീപ്പിടുത്തത്തില്‍ മലപ്പുറം സ്വദേശികളായ മൂന്നു പേര്‍ വെന്തുമരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശികളായ ഹുസൈന്‍, മണി എന്ന നിസാമുദ്ധീന്‍, ശിഹാബ് എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. തിരൂര്‍ സ്വദേശി മജീദിന്റെ ഉടമസ്ഥതയിലുള്ള അല്‍വാദ ഫര്‍ണ്ണീച്ചര്‍ ഗോഡൗണിലാണ് വെള്ളിയാഴ്ച രാവിലെ തീപ്പിടുത്തമുണ്ടായത്.

കല്‍ബയിലെ വ്യവസായ കേന്ദ്രത്തിലാണ തീപ്പിടുത്തമുണ്ടായ ഫര്‍ണ്ണീച്ചര്‍ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് തൊട്ടടുത്താണ് മലയാളികളായ തൊഴിലാളികള്‍ താമസിച്ചിരുന്നത്. പതിമൂന്നോളം മലയാളികള്‍ ഇവിടെ താമസിച്ചിരുന്നു. ഇതില്‍ എട്ട് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.












Click it and Unblock the Notifications