ബുറൈദ കേരളമാര്‍ക്കറ്റിന് സമീപം തീപിടിത്തം
ബുറൈദ: സൗദിയിലെ ബുറൈദ മാര്‍ക്കറ്റിന് സമീപം തീപിടിത്തം. കേരള മാര്‍ക്കറ്റിന് സമീപം അടുത്തടുത്ത സ്ഥലങ്ങളിലാണ് തീപിടിത്തം. മൂന്ന് ലക്ഷത്തില്‍ പരം സൗദി റിയാലിന്റെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ഒമ്പതിനാണ് തീപിടിത്തം ഉണ്ടായത്.
ഉച്ചയ്ക്ക് ശേഷം അടുത്തടുത്ത സ്ഥലങ്ങളില്‍ തീപിടിത്തം ഉണ്ടായത് ആളുകളെ പരിഭ്രാന്തരാക്കി. അല്‍റാജ്ഹി ബാങ്ക് കെട്ടിടത്തിന് സമീപമാണ് ആദ്യം തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങള്‍ തീപിടിത്തമുണ്ടായി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സംഭവ സ്ഥലത്ത് എത്തിയതിനാല്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചു.

തീ അണയ്ക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്‌സ് ജീവനക്കാരനും ഒരു വിദേശിയ്ക്കും നിസാര പരിക്കേറ്റു. ഒരു വാഹനം തീപിടിത്തത്തില്‍ നശിയ്ക്കുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.












Click it and Unblock the Notifications