ദുബായ്: ഗോഡൗണില്‍ വന്‍ തീപിടിത്തം

ശനിയാഴ്ച രാവിലെ 7.45 ഓടെയായിരുന്നു തീപിടിത്തം. രണ്ട് മണിയ്ക്കൂറുകള്‍ക്ക് ശേഷമാണ് തീ അണയ്ക്കാന്‍ സാധിച്ചത്. ഗോഡൗണില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
തീ വളരെ വേഗം പടരുകയായിരുന്നെന്നും രണ്ട് മണിയ്ക്കൂറോളം ശ്രമിച്ചിട്ടാണ് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതെന്നും ദുബായ് സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. നാലോളം ഫയര്‍ ്‌സറ്റേഷനുകളില്‍ നിന്നുള്ള വാഹനങ്ങളെത്തിയാണ് തീ അണച്ചത്.
കെട്ടിടത്തില്‍ നിന്ന് തീ പടരുന്നത് കണ്ട ഉടന്‍ തന്നെ ആളുകള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല, പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications