Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജയില്‍ തീപിടുത്തം,മലയാളിയുടെ കട കത്തി നശിച്ചു

Fire
ഷാര്‍ജ: ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 3 യില്‍ കെട്ടിടത്തിന് തീപിടിച്ചു. മലയാളിയുടേതടക്കം മൂന്ന് ഗോഡൗണുകള്‍ കത്തി നശിച്ചു. ആളപായമില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് ഉണ്ടായത്. ബുധനാഴ്ച(മെയ് 7) രാവിലെയായിരുന്നു തീപിടിത്തം ഉണ്ടായത്.

ഷൂ ട്രേഡിംഗ്, ഫര്‍ണിച്ചര്‍, ലാമിനേഷന്‍ ഡിസൈന്‍ എന്നീ വെയര്‍ ഹൗസുകളാണ് കത്തി നശിച്ചത്. രാവിലെ 8.47 നാണ് തീപിടിത്തം ഉണ്ടായതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അക്ടിംഗ് ഡയറക്ടര്‍ കേണല്‍ ഖാലിദ് ബിന്‍ കനൂണ്‍ പറഞ്ഞു. നാല് വാട്ടര്‍ ടാങ്കറുകള്‍ ഉപയോഗിച്ചാണ് തീ അണച്ചത്.

തീപിടിത്തത്തെത്തുടര്‍ന്ന് കിലോമീറ്ററുകളോളം പുക വ്യാപിയ്ക്കുകയും ചെയ്‌തെന്ന് കേണല്‍ ഖാലിദ് ബിന്‍ കനൂണ്‍ പറഞ്ഞു. ദുബായിലെയും അജ്മനിലെയും അഗ്നിശമന സേനാ യൂണിറ്റുകളുടെ നിയന്ത്രണച്ചുമതല ഇദ്ദേഹത്തിനാണ്.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെത്തുടര്‍ന്ന് പലയിടത്തും ഗതാതഗതം തടസപ്പെട്ടു. വാഹനയാത്രക്കാര്‍ തീപിടിത്തം ഉണ്ടായ സ്ഥലത്ത് എത്തിയതോടെ പലയിടത്തും ഗതാഗതക്കുരുക്ക ഉണ്ടായതാണ് കാരണം. വ്യാവസായിക മേഖലകളില്‍ തീപിടുത്തം ഉണ്ടാകുന്നത് വര്‍ധിച്ചിരിയ്ക്കുകയാണെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ വിലയിരുത്തി.വ്യാവസായിക മേഖലകളില്‍ സുരക്ഷാമനാദണ്ഡങ്ങള്‍ പാലിയ്ക്കുന്നുണ്ടോ എന്ന നിരീക്ഷിയ്ക്കുമെന്നും അധികൃതര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+