ഷാര്‍ജയില്‍ വീണ്ടും തീപ്പിടിത്തം; സ്‌ക്രാപ്പ് സംഭരണകേന്ദ്രം കത്തിനശിച്ചു
ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 10ല്‍ തീപ്പിടിത്തം
ഷാര്‍ജ: ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 10ല്‍ തീപ്പിടിത്തം. ഒരു ജീവനക്കാരന് പരിക്കേറ്റു. ഇയാളെ അല്‍ കുവൈത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌ക്രാപ്പ് സാധനങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രത്തില്‍ ഉച്ചയോടെയാണ് തീപ്പടര്‍ന്നത്. മിനുട്ടുകള്‍ക്കകം ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും അപ്പോഴേക്കും പ്രദേശമാകെ കറുത്ത പുകയാല്‍ മൂടിയിരുന്നു. ഏറെ പണിപെട്ടാണ് തീ കെടുത്താനായത്. റബ്ബര്‍ ഉള്‍പ്പെടെയുള്ള സ്‌ക്രാപ്പ് സാധനങ്ങള്‍ക്കാണ് തീപ്പിടിച്ചത്.

തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതിനാല്‍ തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ഫര്‍ണിച്ചര്‍ കേന്ദ്രത്തിലുണ്ടായ തീപ്പിടത്തില്‍ നാല് ഫര്‍ണിച്ചര്‍ ഗോഡൗണുകള്‍ കത്തിനശിച്ചിരുന്നു.












Click it and Unblock the Notifications