ദുബായ്: പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ തീപ്പിടുത്തം
ദുബായ്: പുതുവത്സരത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ലോകത്തിന്റെ ശ്രദ്ദാ കേന്ദ്രമായ ബുര്‍ജു ഖലീഫയ്ക്ക് സമീപം വന്‍ തീപിടിത്തം . ബുര്‍ജു ഖലീഫയ്ക്ക് സമീപമുള്ള അഡ്രസ്സ് ഹോട്ടലില്‍ യുഎഇ സമയം രാത്രി 9.30 നാണ് തീ ആദ്യം കണ്ടത്. വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ അനുസരിച്ച് പതിനാറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏതാണ്ട് 20 ലക്ഷത്തോളം ജനങ്ങളാണ് ആഘോഷങ്ങള്‍ നേരിട്ട് കാണാന്‍ ബുര്‍ജു ഖലീഫയ്ക്ക് സമീപം ഒത്തുകൂടിയിരിക്കുന്നത്. വ്യക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയത് കൊണ്ടു തന്നെ പരിസരത്തു നിന്നും ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ അധികൃതര്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടത്തി കൊണ്ടിരിക്കുകയാണ്.
Huge fire engulfs high-rise hotel in downtown #Dubai https://t.co/m0fzGLJIXI #ZippedNews https://t.co/JX47AwOoYY
— News in Summary (@news_in_summary) January 1, 2016 ദുബായിലെ മിക്ക ഹോട്ടലുകളും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ 100 ശതമാനം ബുക്കിങ് പൂര്‍ത്തിയാക്കിയത് കൊണ്ടു തന്നെ ഹോട്ടലില്‍ നിരവധി പേര്‍ ഉള്ളതായാണ് വിവരം. തീ പീടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
Video of the fire raging, slightly earlier this evening #Dubai #AddressFire pic.twitter.com/Mctbi8hBIk
— Omar Abdullah (@abdullah_omar) December 31, 2015 











Click it and Unblock the Notifications