ദുബായില്‍ തീപ്പിടുത്തം
ദുബായ്: നഗരത്തിലെ ഉം റമൂല്‍ പ്രദേശത്ത് തീപ്പിടുത്തം. അല്‍ജദാഫ് ഏരിയയ്ക്കടുത്താണ് ഈ സ്ഥലം. ദുബായ് പോലിസ് അഗ്നിബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എമിറേറ്റ് ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
തുടക്കത്തില്‍ ജദാഫ് ഏരിയയിലാണ് തീപ്പിടുത്തമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദുബായിലെ ഉത്സവനഗരമെന്നറിയപ്പെടുന്ന പ്രദേശമാണിത്.

എയര്‍പോര്‍ട്ടിനരികെയുള്ള വെയര്‍ഹൗസിലാണ് തീപ്പിടുത്തമുണ്ടായതെന്ന്് ട്വീറ്റുകള്‍ ഉണ്ട്. അഗ്നിബാധയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ദുബായ് പോലിസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ദുബായിലെ അല്‍ഖുവോസില്‍ കഴിഞ്ഞ മാസം തീപ്പിടുത്തമുണ്ടായിരുന്നു. സെപ്തംബര്‍ 25നുണ്ടായ അഗ്നിബാധയില്‍ ഒരു ചോക്ലേറ്റ് ഗോഡൗണാണ് കത്തി നശിച്ചത്. മേഖലയിലുണ്ടായ ഏറ്റവും വലിയ തീപ്പിടുത്തങ്ങളില്‍ ഒന്നായിരുന്നു ഇത്.
ഒക്ടോബര്‍ ഒന്നാം തിയ്യതി ഫ്രിജ് അല്‍മുറാറിലുണ്ടായ മറ്റൊരു അഗ്നിബാധയില്‍ കാസര്‍ക്കോട് സ്വദേശിയായ ഫാഷന്‍ ഡിസൈനര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications