സൗദിയില്‍ വന്‍ തീപ്പിടുത്തം; 15 മരണം, മൂന്നു പേര്‍ മലയാളികള്‍
റിയാദ്: സൗദി അറേബ്യയിലെ പെട്രോ കെമിക്കല്‍ കമ്പനിയിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ മൂന്നു മലയാളികളടക്കം 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.. ജുബൈല്‍ യുണൈറ്റഡ് പെട്രോ കെമിക്കല്‍ എന്ന കമ്പനിയിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.തൊടുപുഴ സ്വദേശി ബെന്നി വര്‍ഗീസ്, വിന്‍സന്റ്, ഡാനിയല്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

സൗദി അറേബ്യ ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്പിന്റെ സഹസ്ഥാപനമാണ് യുണൈറ്റഡ്. കമ്പനിയിലെ തൊഴിലാളികളില്‍ അധികവും ഇന്ത്യയില്‍നിന്നും നേപ്പാളില്‍നിന്നുമുള്ളവരാണ്. പതിവ് അറ്റകൂറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് തീപ്പിടുത്ത
മുണ്ടായെന്നതിനാല്‍ അറ്റകൂറ്റപ്പണിയില്‍ ഏര്‍പ്പെട്ടിരുന്ന കരാര്‍ തൊഴിലാളികളാണ് മരിച്ചത്.
11 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. ജുബൈലിലെ വിവിധ ആശുപത്രികളില്‍ പരിക്കേറ്റവര്‍ ചികിത്സയിലാണ്. ഫാക്ടറിയിലെ സ്റ്റിമുലേറ്റര്‍ മാറ്റി സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവ സമയത്ത് 23 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.












Click it and Unblock the Notifications