റാസല്‍ ഖൈമയില്‍ തീപ്പിടുത്തം, മലയാളികള്‍ മരിച്ചു
അബുദാബി: റാസല്‍ഖൈമയിലെ ജുലാനിലുണ്ടായ തീപ്പിടുത്തത്തില്‍ മൂന്നു മരണം. മലപ്പുറം ചങ്ങനാക്കാട്ടില്‍ ശിഹാബുദ്ദീനും രണ്ടു മക്കളുമാണ് മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ ശിഹാബുദ്ദീന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച സിനാ ശിഹാബുദ്ദീന്‍ റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
തീപ്പിടുത്തത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. റാസല്‍ഖൈമയിലെ അറബ് ഇന്ത്യന്‍ ഫഡ്‌സ് സ്റ്റഫ് കമ്പനി ജീവനക്കാരനായിരുന്നു ശിഹാബുദ്ദീന്‍. ദുബായ് ദേശീയ ദിനാഘോഷപരിപാടികള്‍ കണ്ടതിനുശേഷം അര്‍ദ്ധരാത്രിയോടെയാണ് കുടുംബം തിരിച്ചെത്തിയത്. ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്നുണ്ടായ തീപ്പിടുത്തമാണ് അപകടകാരണമെന്ന് കരുതുന്നു.

ശിഹാബുദ്ദീന്‍ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ സ്വദേശിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ വിസയുടെ കാലാവധി പൂര്‍ത്തിയായിരുന്നതായി സൂചനയുണ്ട്. ജോലി സംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നോയെന്നും അന്വേഷണം നടക്കുന്നുണ്ട്. സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനി മരിച്ചതായി ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Post by thatsMalayalam - oneIndia.in.

Click it and Unblock the Notifications