ദോഹ മെട്രോ: അറബിക്കുതിരയുടെ മാതൃകയില്‍ നാല് ട്രെയിനുകള്‍ ഖത്തറിലെത്തി
ദോഹ: ദോഹ മെട്രോയ്ക്കുള്ള ആദ്യ നാല് ട്രെയിനുകള്‍ ഖത്തറിലെത്തി. ജപ്പാനിലെ കൊബെയില്‍ നിന്ന് കപ്പല്‍ വഴിയാണ് ഇവ എത്തിച്ചത്. ജപ്പാനില്‍ നിന്ന് ഒരാഴ്ച യാത്ര ചെയ്താണ് ട്രെയിനുകള്‍ ഹമദ് തുറമുഖത്തെത്തിയതെന്ന് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത ഖത്തര്‍ റെയില്‍ അറിയിച്ചു. 2020ഓടെ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കാനുദ്ദേശിക്കുന്ന ദോഹ മെട്രോ പദ്ധതിക്കാവശ്യമായ 75 ട്രെയിനുകളില്‍ ആദ്യ ബാച്ചാണ് ചൊവ്വാഴ്ച രാത്രി ഇവിടെയെത്തിയത്. ഇവ അല്‍വഖ്റ ഡിപ്പോയിലെത്തിച്ച് കൂട്ടിയോജിപ്പിച്ച ശേഷം സുരക്ഷാ പരിശോധനകള്‍ നടത്തും.
പ്രതീക്ഷിച്ചതിലും രണ്ട് മാസം നേരത്തേയാണ് ട്രെയിനുകളുടെ ആദ്യ ബാച്ച് എത്തിയതെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ദുബയ് മെട്രോ മാതൃകയില്‍ ഡ്രൈവറില്ലാതെ ഓട്ടോമാറ്റിക് രീതിയിലുള്ളതാണ് ദോഹ മെട്രോയ്ക്കായി ഉപയോഗിക്കുന്നത്. ഓരോ ട്രെയിനിനും മൂന്ന് ബോഗികളാണുണ്ടാവുക.

ജര്‍മന്‍ രൂപകല്‍പ്പനയില്‍ ജപ്പാനിലെ കിങ്കി ഷരിയോ കമ്പനിയാണ് ട്രെയിനുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഖത്തറിന്റെ സാംസ്കാരിക തനിമകള്‍ ഓള്ക്കൊള്ളുന്നതാണ് ട്രെയിന്‍ ഡിസൈനെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. അറേബ്യന്‍ കുതിരയുടെ മാതൃകയിലുള്ള ട്രെയിനിന്റെ മുന്‍ഭാഗത്തിന്റെ മാതൃക അമീര്‍ ശെയ്ഖ് തമീം തന്നെയാണ് തെരഞ്ഞെടുത്തത്.
2022ലെ ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിനു മുന്നോടിയായി ഖത്തര്‍ നടപ്പാക്കുന്ന സ്വപ്നപദ്ധതികളിലൊന്നാണ് പ്രധാന നഗരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദോഹ മെട്രോ. ഏതാനും അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ നടപ്പാക്കിയ ഉപരോധത്തിനിടയിലും നിര്‍മാണ പ്രവൃത്തികള്‍ക്ക് യാതൊരു കുറവുമില്ല.
മൂന്ന് ലൈനുകളിലായിട്ടാണ് ദോഹ മെട്രോ ആദ്യഘട്ടത്തിന്റെ നിര്‍മാണം നടക്കുന്നത്. ഇതില്‍ ലുസൈല്‍- അല്‍വക്റ പാതയിലെ അല്ഖസ്സര്, ദോഹ ജദീദ്, ഇക്കണോമിക് സോണ്‍ എന്നീ മൂന്ന് സ്റ്റേഷനുകളിലാണ് ദോഹ മെട്രോ ആദ്യ പരീക്ഷണ ഓട്ടം നടത്തുക. ഈ വര്‍ഷാവസാനത്തോടെ ഈ മൂന്ന് സ്റ്റേഷനുകള്‍ പ്രവര്‍ത്തനസജ്ജമാക്കി പരീക്ഷണ ഓട്ടം നടത്താനാണ് തീരുമാനം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications