Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികളേ...നിങ്ങളോടാണ്; ഇനി ബിഗ് ടിക്കറ്റ് സമ്മാനം 50 കോടി, ഓരോ കിലോ വീതം സ്വര്‍ണവും

ദുബായ്: സാധാരണക്കാരെ കോടിപതികളാക്കിയ നറുക്കെടുപ്പുകളില്‍ ഒന്നാണ് അബുദാബി ബിഗ് ടിക്കറ്റ്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയികളെ സമ്മാനിച്ചത് ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യക്കാരായ പ്രവാസികളാണ് ബിഗ് ടിക്കറ്റിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍,. ഏറ്റവും ഒടുവില്‍ നടന്ന നറുക്കെടുപ്പിലും വിജയിയായത് ഇന്ത്യക്കാരനാണ്. എന്നാല്‍ ഇപ്പോഴിതാ ബിഗ് ടിക്കറ്റിന്റെ ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്.

1

ബിഗ് ടിക്കറ്റ് തങ്ങളുടെ പുതിയ നറുക്കെടുപ്പിനെ കുറിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. 2.5 കോടി ദിര്‍ഹമാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ അടുത്ത സമ്മാനം. അതായത് 50 കോടി ഇന്ത്യന്‍ രൂപ. ഇതേ കേട്ട് ഞെട്ടാന്‍ വരട്ടെ. പ്രതിവാര നറുക്കെടുപ്പുകളില്‍ വിജയികളാവുന്ന നാല് ഭാഗ്യവാന്മാര്‍ക്ക് ഒരു കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാം.

2

നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ സ്വന്തമാക്കാന്‍ അവസരമുള്ളത്. ഓരോ ആഴ്ചയും ക്യാഷ് ടിക്കറ്റുകള്‍ വാങ്ങുന്നവരെ ഉള്‍പ്പെടുത്തി നാല് ഇലക്ട്രോണിക് നറുക്കെടുപ്പുകളും വരുന്ന ഒരു മാസത്തിനിടെ നടക്കും. ഇതാദ്യമായാണ് പ്രതിവാര നറുക്കെടുപ്പില്‍ ഇങ്ങനെയുള്ള സമ്മാനം ബിഗ് ടിക്കറ്റ് പ്രഖ്യാപിക്കുന്നത്.

3

നവംബര്‍ മൂന്നിന് യുഎഇ സമയം വൈകുന്നേരം 7.30ന് നടക്കാനിരിക്കുന്ന നറുക്കെടുപ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബിഗ് ടിക്കറ്റ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ നറുക്കെടുപ്പില്‍ 14 പേര്‍ക്ക് ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ ലഭിക്കും. 2.5 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് പുറമെ 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കും.

4

അതേസമയം, കഴിഞ്ഞ ദിവസം രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ മലയാളി യുവാവിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. ജബല്‍ അലിയിലെ കാര്‍ കമ്പനിയില്‍ ഹെല്‍പ്പര്‍ ആയി ജോലി ചെയ്യുന്ന പ്രദീപാണ് ആ ഭാഗ്യവാന്‍. 20 പേര്‍ക്കൊപ്പമാണ് പ്രദീപ് ടിക്കറ്റെടുത്തത്.

5

സെപ്റ്റംബര്‍ 13 ന് ഓണ്‍ലൈന്‍ വഴിയെടുത്ത 064141 എന്ന നമ്പറാണ് പ്രദീപിനും സുഹൃത്തുക്കള്‍ക്കും ഭാഗ്യം കൊണ്ട് വന്നത്.കഴിഞ്ഞ ഒരു വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നയാളാണ് കെ പി പ്രദീപ്. കുറച്ച് നാളുകള്‍ക്ക് ശേഷമാണ് മലയാളിക്ക് ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിക്കുന്നത്.

6

ആഴ്ചകളില്‍ നടക്കുന്ന നറുക്കെടുപ്പ് ആണ് ബിഗ് ടിക്കറ്റിന്റേത്. പ്രവാസി മലയാളികളില്‍ നിരവധി പേര്‍ കൂട്ടം ചേര്‍ന്ന് ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിക്കാറുണ്ട്. ഇത്തവണ പ്രദീപിന് ഗ്രാന്റ് സമ്മാനം ലഭിച്ചത് ബിഗ് ടിക്കറ്റിന്റെ 244-ാം സീരീസ് ആണ്. അതേസമയം, കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയായിരുന്നു. രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് അബ്ദുല്‍ ഖാദര്‍ ഡാനിഷ് ആണ്. 252203 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+