കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നാമത് യുഎഇ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലിന് അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ സമാപനമായി

Google Oneindia Malayalam News

അജ്മാന്‍: യുഎഇയിലെ വിവിധ എമിറേറ്റുകളിലെ അറുപതിലേറെ സ്‌കൂളുകളില്‍ നിന്നുളള കലാപ്രതിഭകളാണ് വിത്യസ്ത കലാ മത്സരങ്ങളില്‍ മാറ്റുരച്ചത്. ഗള്‍ഫിലെ ഇത്തരത്തിലുളള ആദ്യ കലാമേളയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

അജ്മാനിലെ ഹാബിറ്റാറ്റ് സ്‌കൂളാണ് യുഎഇ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലിന് വേദിയായത്. ഹാബിറ്റാറ്റ് സ്‌കൂളില്‍ സജ്ജീകരിച്ച നാല് വേദികളിലായി ഒരേ സമയം നൂറിലധികം പ്രതിഭകളാണ് അരങ്ങിലെത്തിയത്.

youth-fest

ഭരതനാട്യം, കുച്ചിപുഡി, ഒപ്പന, മാപ്പിളപ്പാട്ട്, മാര്‍ഗ്ഗംകളി തുടങ്ങിയ ജനകീയ കലകള്‍ ആദ്യദിനം വേദിയില്‍ നിഞ്ഞപ്പോള്‍ രണ്ടാം ദിനം മോഹിനിയാട്ടം, മിമിക്രി, മോണോ ആക്ട്, ഫാന്‍സി ഡ്രസ്, നാടന്‍പാട്ട്, വാദ്യസംഗീതം, സിനിമാറ്റിക് ഡാന്‍സ തുടങ്ങിയ ഇനങ്ങളില്‍ വീറും വാശിയുമേറിയ മത്സരങ്ങളാണ് നടന്നത്.

പ്രാതിനിധ്യം കൊണ്ട് സമ്പന്നമല്ലെങ്കിലും കുട്ടികളുടെ പ്രകടനം ഉന്നത നിലവാരം പുലര്‍ത്തിയതായി ആര്‍ എല്‍ വി രമാകൃഷ്ണന്‍, സിവിഎ കുട്ടി ചെറുവാടി അടക്കമുളള വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

പ്രവാസലോകത്തെ ഇത്തരത്തിലുളള ആദ്യ സ്‌കുള്‍ കലോത്സവത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. യുഎഇയിലെ പ്രവാസികളായ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതിഭകളെ തിരിച്ചറിയുന്നതില്‍ സ്‌കൂള്‍ ഫെസ്റ്റിവല്‍ വിജയം കണ്ടതായി ചീഫ് പാട്രണ്‍ ബഷീര്‍ പടിയത്ത് പറഞ്ഞു. വിജയികള്‍ക്കുളള സമ്മാനദാനം ദുബൈയില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു

English summary
First UAE School Youth Festival completed at Ajmal Habitat School
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X