Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തില്‍ ബസ് മറിഞ്ഞ് 5 മരണം, മലയാളികളുണ്ടെന്ന് സൂചന

കുവൈത്ത്: കുവൈത്തില്‍ ബസ് മറിഞ്ഞ് അഞ്ച് മരണം. പത്ത് പേര്‍ക്ക് പരിക്ക്, കുവൈത്തിലെ ഫഹാഹീല്‍ റോഡിലാണ് അപകടം ഉണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യക്കാരും ഉള്‍പ്പെട്ടിരിയ്ക്കാമെന്നാണ് സൂചന. മലയാളികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫഹാഹീല്‍ റൂട്ടില്‍ സംര്‍വീസ് നടത്തുന്ന കെജിഎല്‍ എന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുറത്തേയ്ക്ക് തെറിച്ച് വീണ യാത്രക്കാരുടെ ദേഹത്തേയ്ക്ക് ബസ് മറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

Kuwait, Accident

അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. പത്ത് പേരെ ആദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+