സൗദിയില്‍ മണിക്കൂറില്‍ അഞ്ച് വിവാഹമോചനങ്ങള്‍
റിയാദ്:സൗദി അറേബ്യയില്‍ മണിക്കൂറില്‍ അഞ്ച് വിവാഹ മോചനങ്ങളെന്നു കണക്കുകള്‍. അതായത് ദിവസം 127 വിവാഹമോചനങ്ങളാണ് രാജ്യത്തു നടക്കുന്നത്. സര്‍ക്കാര്‍ സര്‍വ്വേ പ്രകാരമുളള കണക്കുകളാണിത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് രജിസ്ട്രര്‍ ചെയ്യപ്പെട്ടത് 157,000 വിവാഹങ്ങളാണ് .
പക്ഷേ വിവിധ കോടതികളിലായി 46,000 ത്തിലധികം വിവാഹമോചനക്കേസുകളും രജിസ്ട്രര്‍ ചെയ്യപ്പെട്ടതായി സര്‍വ്വേ ചൂണ്ടികാണിക്കുന്നു. തലസ്ഥാന നഗരമായ റിയാദില്‍ വിവാഹമോചനനിരക്ക് 36.7 ശതമാനമാണെങ്കില്‍ ജാസനില്‍ 17.9 ശതമാനമാണ്.

ജോര്‍ദ്ദാന്‍ സൗദി അതിര്‍ത്തി പ്രദേശമായ തബൂക്കിലാണ് ഏറ്റവും കൂടുതല്‍ വിവാഹമോചനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്. 36.7 ശതമാനം വിവാഹങ്ങളും ഇവിടെ പരാജയപ്പെടുന്നു. വിവാഹമോചനങ്ങളില്‍ 60 ശതമാനവും വിവാഹം കഴിഞ്ഞ് ആദ്യത്തെ വര്‍ഷമാണെന്നും സര്‍വ്വേ ചൂണ്ടി കാണിക്കുന്നു.












Click it and Unblock the Notifications