Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിദ്ദയില്‍ കാറപകടത്തില്‍ മലയാളി അടക്കം അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായ പരിക്ക്

ജിദ്ദ : പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിന്ത്രണം വിട്ടു മരത്തിലിടിച്ച് ഒരു മലയാളി വിദ്യാര്‍ഥി അടക്കം 5 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സാരമായ പരിക്കേറ്റു. ജിദ്ദ ഇന്ത്യന്‍ സ്‌ക്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.

ലക്‌നൗ സ്വദേശികളായ മുസമ്മില്‍, ഹുസൈഫ എന്നിവരും ,ഗുജറാത്ത് സ്വദേശി ഉസാമ, ഹൈദറാബാദ് സ്വദേശി അജാസ് മുഹമ്മദ് എന്നിവരും, ഡി.പി.എസ് വിദ്യാര്‍ഥി തൃശൂര്‍ സ്വദേശി സാംസണിന്റെ മകന്‍ ലോയ്ഡുമാണു അപകടത്തില്‍ പെട്ടത്.

Accident

ജിദ്ദയിലെ അരാംകോ റെസിഡെന്‍ഷ്യല്‍ കോംബൗണ്ടിനടുത്താണു സംഭവം നടന്നത്. മുസമ്മിലിന്റെ പിതാവിന്റെ പേരിലുള്ള കാറായിരുന്നു അപകടത്തില്‍ പെട്ടത്. അപകട വിവരമറിഞ്ഞ് രക്ഷിതാക്കളെ ആശ്വസിപ്പിക്കാനും ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യാനും ആവശ്യമായ രക്തം ദാനം ചെയ്യാനുമായി നൂറു കണക്കിനു പേരാണു വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച ആശുപത്രികളിലെത്തിച്ചേര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+