സൗദിയില്‍ വാഹനാപകടം: അഞ്ച് മലയാളികള്‍ മരിച്ചു
റിയാദ്: സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. അല്‍ സയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള സല്‍വയില്‍ ആണ് അപകടം ഉണ്ടായത്.
ദമാമില്‍ താമസിയ്ക്കുന്ന വരാണ് മരിച്ചത്. ഇവര്‍ ദല്ലയിലെ ഒരു എസി കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര് തിരുവനന്തപുരം സ്വദേശികളും രണ്ട് പേര് കൊല്ലം സ്വദേശികളും ഒരാള്‍ ആലപ്പുഴ സ്വദേശിയും ആണ്. ആലപ്പുഴ സ്വദേശി വട്ടപപള്ളി ഇഖ്ബാലിന്റെ മകന് ന്യൂമാന്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ജോലിയുടെ ഭാഗമായാണ് ഇവര്‍ സല്‍വയില്‍ എത്തിയത്. ജോലികള്‍ പൂര്‍ത്തീകരിച്ച് ദമാമിലേയ്ക്ക് മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. ഒരു വാനില്‍ ആയിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. വാന്‍ ട്രെയ്ലറിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
അഞ്ച് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications