ടയര്‍ പഞ്ചറെന്ന് പറഞ്ഞ് വാഹനം നിര്‍ത്തിച്ച് കൊള്ള; ഏഷ്യന്‍ യുവാക്കള്‍ അബുദാബിയില്‍ അറസ്റ്റില്‍
ടയര്‍ പഞ്ചറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനം നിര്‍ത്തിച്ച ശേഷം പണമടങ്ങിയ ബാഗ് മോഷ്ടിച്ച് രക്ഷപ്പെടുന്ന മൂന്നംഗ ഏഷ്യന്‍ കൊള്ള സംഘത്തെ അബുദാബി പോലിസ് അറസ്റ്റ് ചെയ്തു. ബാങ്കില്‍ നിന്നോ എ.ടി.എമ്മില്‍ നിന്
അബുദാബി: ടയര്‍ പഞ്ചറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനം നിര്‍ത്തിച്ച ശേഷം പണമടങ്ങിയ ബാഗ് മോഷ്ടിച്ച് രക്ഷപ്പെടുന്ന മൂന്നംഗ ഏഷ്യന്‍ കൊള്ള സംഘത്തെ അബുദാബി പോലിസ് അറസ്റ്റ് ചെയ്തു. ബാങ്കില്‍ നിന്നോ എ.ടി.എമ്മില്‍ നിന്നോ പണം പിന്വലിച്ചിറങ്ങുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ്. ഇവര്‍ വാഹനത്തില്‍ കയറി അല്പം ദൂരം പിന്നിട്ടാല്‍ പിന്നാലെ വരുന്ന വാഹനത്തിലുള്ളവര്‍ കാറിന്റെ ടയര്‍ പഞ്ചാറാണെന്നു തെറ്റിദ്ധരിപ്പിച്ച് വാഹനം നിര്‍ത്തിക്കുന്നതാണ് രീതി. ടയര്‍ പരിശോധിക്കാന്‍ ആള് പുകയാണ് ചെയ്യുന്നത്. രണ്ട് അറബ് സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് 23നും 38നും ഇടയില്‍ പ്രായമുള്ള മൂന്ന് യുവാക്കളെ അബുദാബി പോലിസ് പിടികൂടിയത്.
രണ്ട് കവര്‍ച്ചകളിലും ഒരേ രീതി തന്നെയാണ് സംഘം ഉപയോഗിച്ചതെന്ന് കാപിറ്റല്‍ പോലിസ് ഡയരക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ അഹ്മദ് സെയ്ഫ് ബിന്‍ സൈത്തൂന്‍ അല്‍ മുഹൈരി പറഞ്ഞു. ഇവര്‍ ഉപയോഗിച്ച വാഹനം പിന്തുടര്ന്നാണ് കവര്‍ച്ചക്കാരെ പിടികൂടിയത്. ഇവരിലൊരാളെ അജ്മാനില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും അല്‍ മുഹൈരി പറഞ്ഞു.

ആഗസ്ത് ആദ്യത്തില്‍ ബാങ്കില്‍ നിന്നിറങ്ങിയ രണ്ട് പേരെ സമാനമായി കൊള്ളയടിച്ച സംഭവങ്ങളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബാങ്കില്‍ നിന്നിറങ്ങിയ 64കാരന്റെ കീശയിലുണ്ടായിരുന്ന 20,000 ദിര്‍ഹം അടങ്ങിയ കവര്‍ മോഷണം പോവുകയായിരുന്നു. മറ്റൊരു സംഭവത്തില്‍ 48കാരിയായ അറബ് വനിതയായിരുന്നു കവര്‍ച്ച ചെയ്യപ്പെട്ടത്.
തനിച്ച് യാത്ര ചെയ്യുന്നവരാണ് ഇത്തരം അക്രമങ്ങള്ക്കിരയാവുന്നതെന്ന് പോലിസ് അറിയിച്ചു. ബാങ്കില്‍ നിന്നും എ.ടി.എമ്മില്‍ നിന്നും മറ്റും ഇറങ്ങുന്നവര്‍ തട്ടിപ്പുകള്ക്കിരയാവാതിരിക്കാന് ജാഗ്രത പാലിക്കണം. ടയര്‍ പഞ്ചറായെന്ന സംശയത്താലോ മറ്റ് ആവശ്യങ്ങള്‍ക്കോ വാഹനത്തില്‍ നിന്നിറങ്ങുമ്പോള്‍ ഡോര്‍ ലോക്ക് ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും പോലിസ് നിര്‍ദേശം നല്കി.
-
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്? -
കേരളത്തില്‍ ഇടത് തരംഗം.. എല്‍ഡിഎഫിന് 78-90 സീറ്റ്!! ഭരണത്തുടര്‍ച്ച പ്രവചിച്ച് ന്യൂസ് മലയാളം സര്‍വേ -
സുരേഷ് ഗോപിയില്‍ നിന്ന് 8 കോടി രൂപ കൈപ്പറ്റി; ടിഎന്‍ പ്രതാപന് രാത്രി ബിജെപി, ഗുരുതര ആരോപണം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
യുഡിഎഫ് ഭരണം പിടിക്കും; 85 സീറ്റ് വരെ കിട്ടും, മുഖ്യമന്ത്രി രമേശ് ചെന്നിത്തല- സര്‍വെ ഫലം -
'രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു'; ആലപ്പി അഷ്റഫ് -
രാജയോഗം എന്നാല്‍ ഇതാണ്... മേയ് 29 മുതല്‍ ആഡംബരജീവിതം; ഈ രാശിക്കാരാണോ?












Click it and Unblock the Notifications