വിമാനം എത്താന്‍ വൈകിയത് വിവാഹ മോചനത്തില്‍ കലാശിച്ചു
സൗദി: ചില വിവാഹ മോചനത്തിനുള്ള കാരണങ്ങള്‍ അറിയാതെയാണെങ്കിലും നമ്മളെ ചിരിപ്പിച്ചേക്കാം. അത് പോലെ ഒരു കാരണം തന്നൊണ് ഈ ദമ്പതിമ്മാരുടെ വിവാഹ മോചനത്തിനു പിന്നിലും.
വിമാനം വാരന്‍ വൈകി പോയതാണ് ഇവരുടെ ബന്ധം പിരിയാന്‍ കാരണമായത്. വിമാനം എങ്ങനെ, എപ്പോള്‍ വൈകി എന്നതാണ് ഇനി അറിയേണ്ട കാര്യം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമായ ദമ്പതികളാണ് പിരിഞ്ഞത്.

സഹോദരിയെ കാണണം എന്ന് ആഗ്രഹം പറഞ്ഞ ഭാര്യയെ ഭര്‍ത്താവ് വിലക്കിയത് മുതലാണ് പ്രശ്‌നത്തിന്റെ തുടക്കം. പിന്നീട് ഭര്‍ത്താവ് മാതാപിതാക്കളെ കാണാന്‍ പോയ തക്കം നോക്കി ഭാര്യ സഹോദരിയെ കാണാന്‍ പോയി. എന്നാല്‍ മടങ്ങി വരുന്നതിനുള്ള വിമാനം വൈകി.
ഭര്‍ത്താവ് എത്തുമ്പോള്‍ ഭാര്യ വീട്ടില്‍ ഇല്ലാത്തിരുന്നതാണ് ബന്ധം പിരിയുന്നതിലേക്ക് വഴിതെളിച്ചത്. കാരണങ്ങള്‍ നിസാരമാണെങ്കിലും വിവാഹ മോചനത്തിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടി.












Click it and Unblock the Notifications