യുഎഇയിലെ ആദ്യ വനിത നഴ്സ് അന്തരിച്ചു
റാസല്‍ഖൈമ: യുഎഇയിലെ ആദ്യ വനിത നഴ്സ് അന്തരിച്ചു.'ഫ്‌ളോറന്‍ ഓഫ് യുഎഇ' എന്നറിയപ്പെടുന്ന സലീമ സലീം അല്‍ ഷര്‍ഹാന്‍ ആണ് വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്ന് മരിച്ചത്. 80 വയസ്സായിരുന്നു. തിങ്കളാഴ്ച (ഫെബ്രുവരി 24) അര്‍ദ്ധരാത്രിയോടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം
സലീമയുടെ സംസ്‌ക്കാര ചടങ്ങുകള്‍ റാസല്‍ഖൈമയിലുള്ള വീട്ടില്‍ ചൊവ്വാഴ്ച നടക്കും. യുഎഇയില്‍ നിന്നും നഴ്‌സ് ആകുന്ന ആദ്യ വനിതയാണ് സലീമ. 1930ലായിരുന്നു ജനനം. 1950 കളിലാണ് ഇവര്‍ നഴ്‌സിംഗ് രംഗത്തേയ്ക്ക് കടന്നുവരുന്നത്. നഴ്‌സിംഗ് മേഖലയിലെയും സാമൂഹിക പ്രവര്‍ത്തന രംഗത്തെയും ഇവരുടെ സേവനങ്ങള്‍ക്ക് ഒട്ടേറെ അവാര്‍സുകള്‍ ലഭിച്ചിട്ടുണ്ട്.

യുഎഇയിലെ ആശുപത്രികളും മറ്റും അനുബന്ധ സ്ഥാപനങ്ങളും സലീമയെ 'ഫ്‌ളോറന്‍സ് ഓഫ് യുഎഇ' എന്നാണ് വിശേഷിപ്പിക്കിുന്നത്. ആധുനിക നഴ്‌സിംഗ് രംഗത്തിന് അടിത്തറപാകിയ ഫ്‌ളോറന്‍സ് നൈറ്റിന്‍ഗേലിനോട് ഉപമിച്ചാണ് സലീമയെ 'ഫ്‌ളോറന്‍സ് ഓഫ് യുഎഇ' എന്ന് വിളിച്ചിരുന്നത്.












Click it and Unblock the Notifications