ഒഎന്‍വി യുടെ വിയോഗത്തില്‍ ഗള്‍ഫ് നാടുകളിലും അനുശോചന പ്രവാഹം.
ദുബായ്: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറിപ്പിന്റെ വേര്‍പാടില്‍ ഗള്‍ഫിലെ വിവിധ സംഘടനകളും വ്യക്തികളും കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി.
അമ്മ മലയാളത്തെ ഉന്നതിയിലെത്തിച്ച, മലയാളിക്ക് കവിതയുടെ അനുഭൂതി വാനോളം ആസ്വദിക്കാന്‍ ഒരുപാട് വരികള്‍ സമ്മാനിച്ചാണ് പ്രിയ കവി യാത്രയാവുന്നതെന്ന് അനുശോചന സന്ദേശത്തില്‍ പറയുന്നു. യുഎഇ യിലെ പല സംഘടനകളുടെയും സാംസ്‌കാരിക പരിപാടികളില്‍ ഒഎന്‍വി പങ്കെടുത്തിട്ടുണ്ട്.

ആ നല്ല ഓര്‍മ്മകളും അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളും പലരും സന്ദേശത്തില്‍ രേഖപ്പെടുത്തി. കേരള സോഷ്യല്‍ സെന്റര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, ശക്തി തിയ്യറ്റേഴ്‌സ്, പയ്യന്നൂര്‍ സൗഹ്രദവേദി, മാസ് ഷാര്‍ജ, വെയ്ക് ദുബായ് തുടങ്ങി നിരവധി സംഘടനകളും, ചിരന്തന സാംസ്‌കാരിക വേദി പ്രസി.
പുന്നക്കന്‍ മുഹമ്മദാലി, ഷാര്‍ജ ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ പ്രസി. സലാം പാപ്പിനിശ്ശേരി, രമേശ് പയ്യന്നൂര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരും പ്രിയ കവിയുടെ വേര്‍പാടിലുള്ള ദുഖം രേഖപ്പെടുത്തി.












Click it and Unblock the Notifications