ഫ്ളൈ ദുബായിയുടെ വന്‍ പ്രഖ്യാപനം; ഇന്ത്യക്കാര്‍ക്ക് കൊറോണ പരിശോധന വേണ്ട, സമ്പൂര്‍ണ വിവരങ്ങള്‍
ദുബായ്: യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുന്ന പ്രഖ്യാപനവുമായി ഫ്ളൈ ദുബായ് വിമാന കമ്പനി. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊറോണ പരിശോധന നിര്‍ബന്ധമില്ലെന്നാണ് പ്രഖ്യാപനം. ഫ്ളൈ ദുബായിയുടെ ട്രാവല്‍ പാട്ണര്‍മാര്‍ക്ക് ഇതുസംബന്ധിച്ച കമ്പനിയുടെ സര്‍ക്കുലര്‍ ലഭിച്ചു. ടിക്കറ്റുണ്ടെങ്കില്‍ യാത്ര എന്ന പഴയ അവസ്ഥയിലേക്ക് മാറുകയാണ് ഫ്ളൈ ദുബായ്.
ദുബായ് വിമാനത്താവളത്തില്‍ കൊറോണ പരിശോധന നടക്കുന്ന സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ഫ്ളൈ ദുബായിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

പരിശോധന നിര്‍ബന്ധമല്ല
ഇന്ത്യയിലേക്ക് പുറപ്പെടുവര്ക്ക് കൊറോണ പരിശോധന നിര്‍ബന്ധമല്ല എന്നാണ് ഫ്ളൈ ദുബായ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് കൊറോണ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കുന്നതാണ് നിലവിലെ രീതി. ഇതില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഫ്ളൈ ദുബായ്.
Recommended Video

പരിശോധന കേന്ദ്രം മാറ്റി
ദുബായ് വിമാനത്താവളത്തില്‍ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലാണ് ഇതുവരെ കൊറോണ പരിശോധന നടന്നിരുന്നത്. ഇത് ശബാബ് അല്‍ അഹ്ലി ഫുട്ബോള്‍ ക്ലബ്ബിലേക്ക് മാറ്റിയിരിക്കുകയാണ്. ക്ലബ്ബിന് പുറത്ത് പരിശോധനയ്ക്ക് വേണ്ടി കാത്തുനില്ക്കുന്നവരുടെ നീണ്ട ക്യൂവാണിപ്പോള്‍.

മൂന്ന് രാജ്യക്കാര്‍ കൂടുതല്‍
വിമാനം പുറപ്പെടുന്നതിന് മുമ്പ് സൗജന്യ കൊറോണ പരിശോധന ദുബായ് വിമാനത്താവളത്തിലുണ്ടായിരുന്നു. ഇന്ത്യക്കാര്‍ക്ക് പുറമെ പാകിസ്താനിലേക്കും അഫ്ഗാനിസ്താനിലേക്കുമുള്ള യാത്രക്കാരാണ് ഈ അവസരം കൂടുതലും ഉപയോഗിച്ചിരുന്നത്. ഇനി യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ത്വരിത പരിശോധന നിര്‍ബന്ധമില്ലെന്ന് ഫ്ളൈ ദുബായ് അറിയിച്ചു.

ടിക്കറ്റ്, മാസ്ക് മതി
ടിക്കറ്റ്, മാസ്ക് എന്നിവയുണ്ടെങ്കില്‍ നാട്ടിലേക്ക് ഫ്ളൈ ദുബായ് വിമാനത്തില്‍ പറക്കാമെന്ന് ദെയ്റ ടൂര്‍സ് ആന്റ് ട്രാവല്‍സ് ജനറല്‍ മാനേജര്‍ സുധീഷ് ടിപി പ്രതികരിച്ചു. എന്നാല്‍ ഫ്ളൈ ദുബായ് മാത്രമാണ് ഈ പ്രഖ്യാപനം നടത്തിയത്. മറ്റു വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാണ്.

പരിശോധിക്കുന്നതാണ് നല്ലത്
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് കൊറോണ രോഗമില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നാണ് ഇതുവരെയുള്ള നിര്‍ദേശം. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇതുസംബന്ധിച്ച് കഴിഞ്ഞ 11ന് ഇറക്കിയ നിര്‍ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, പരിശോധന നിര്‍ബന്ധമല്ലെന്ന് കോണ്‍സല്‍ ജനറല്‍ ഡോ. അമന് പുരി പറഞ്ഞിരുന്നു.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications