Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ നിന്ന് ഒരു ദിര്‍ഹത്തിന് പറക്കാം

Dubai
ദുബായ്: എയര്‍ലൈന്‍ കമ്പനികള്‍ തമ്മിലുള്ള കിടമത്സരത്തെത്തുടര്‍ന്ന് പലപ്പോഴും യാത്ര നിരക്കുകള്‍ കുറയ്ക്കാറുണ്ട്. ദുബായിലെ എയര്‍ലൈന്‍ കമ്പനികളുടെ ഈ നിരക്ക് കുറയ്ക്കല്‍ തന്ത്രത്തെ നേരിടാന്‍ അതേ രീതിയില്‍ തന്നെ മറുപടി കൊടുക്കാനൊരുങ്ങുകയാണ് ചില വിദേശ എയര്‍ലൈന്‍ കമ്പനികള്‍.

ഫിലിപ്പീന്‍സ് എയര്‍ലൈന്‍സ് കമ്പനിയായ സെബു പസഫിക് ആണ് വളരെ ആകര്‍ഷകമായ ഒരു ഓഫര്‍ മുന്നോട്ട് വയ്ക്കുന്നത്. ദുബായില്‍ നിന്നും ഒരു ദിര്‍ഹത്തിന് ഫിലിപ്പീന്‍സിലേക്ക് പറക്കാം. പരിമിത കാല ഓഫറാണ്. നവംബര്‍ 3 വരെ മാത്രമാണ് ഈ ഓഫര്‍ പ്രാബല്യത്തില്‍ ഉണ്ടാവുക.

ഒട്ടേറെ ഫിലീപ്പീന്‍സുകാര്‍ ദുബായില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഇത്തരത്തില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 2015 ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ യാത്ര ചെയ്യാം.

എന്നാല്‍ ടാക്‌സും മറ്റുള്ളവയും കൂടി ഈടാക്കുമ്പോള്‍ തുക ഇനിയും ഉയരും. ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യപ്പെടുന്നതല്ല. ആഭ്യത്ര സര്‍വീസിലും സെബു പസഫിക് വന്‍ ഓഫറുകള്‍ നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+