എയര്‍ ഇന്ത്യയില്‍ നാട്ടിലെത്തി വോട്ട് ചെയ്താല്‍ ആജീവാനന്തം പത്തു കിലോ ലഗേജ് സൗജന്യം!!!
ദുബായ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ ദുബായ് കെ.എം.സി.സി ഏര്‍പ്പെടുത്തിയ വോട്ട് വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യയുടെ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.
ഈ മാസം 29ന് ദുബായില്‍ നിന്നും കൊഴിക്കോട്ടേക്ക് പറക്കുന്ന വോട്ടു വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് അജീവാനന്തം ഉപയോഗിക്കാന്‍ കഴിയുന്ന പത്തു കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന സ്‌പെഷല്‍ കാര്‍ഡ് നല്‍കും.

കൂടാതെ ഓരോ യാത്രക്കും പോയിന്റുകള്‍ നല്‍കി നിര്‍ദിഷ്ട്ട യാത്രയില്‍ നറുക്കെടുപ്പിലൂടെ സൗജന്യ ടിക്കറ്റും ലഭ്യമാകുന്ന പദ്ധതിയും ദുബായ് കെ.എം.സി.സിയുമായി സഹകരിച്ചു സധാരണക്കാരായ പ്രവാസികള്‍ക്കായി എയര്‍ ഇന്ത്യ നടപ്പിലാക്കുന്നുണ്ട്. വോട്ട് വിമാനത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ദുബായ് കെ.എം.സി.സി ഓഫീസുമായി ബന്ധപ്പെട്ട് ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ആക്ടിംഗ് ജന:സെക്രട്ടറി ഇസ്മായില്‍ ഏറാമലയും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 42727773


Click it and Unblock the Notifications