കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടേക്ക് പറക്കാന്‍ ഫ്‌ളൈ ദുബായ് റെഡി; അനുമതി ലഭിക്കാന്‍ കാത്തിരിക്കുന്നതായി അധിക്രതര്‍

Google Oneindia Malayalam News

ദുബായ്: ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബായ് കോഴിക്കോട്ടേക്ക് സര്‍വ്വീസ് നടത്താന്‍ തയ്യാറാണെന്ന് കമ്പനി സിഇഒ ഗൈത് അല്‍ ഗൈത്ത് അറിയിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടക്കുന്ന അറ്റകുറ്റ പണികളുമായി ബന്ധപ്പെട്ട് വലിയ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മലബാര്‍ മേഖലയിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ ഫ്‌ളൈ ദുബായിയുടെ ചെറുവിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള സാധ്യതകളെ കുറിച്ച് സംസാരിക്കാന്‍ കമ്പനി ആസ്ഥാനത്തെത്തിയ ഗ്രേറ്റ് മലബാര്‍ ഇനീഷ്യേറ്റീവ് ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍ എന്നിവരുമായുള്ള ചര്‍ച്ചയ്ക്കിടയിലാണ് ഗൈത് ഇക്കാര്യം അറിയിച്ചത്.

flydubai

അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാകുന്നതുവരെ ചെറുവിമാനങ്ങളും അതിനു ശേഷം കൂടുതല്‍ വലിയ വിമാനങ്ങളും സര്‍വ്വീസ് നടത്തുവാനുള്ള സൗകര്യം തങ്ങള്‍ക്കുണ്ടെന്നും എന്നാല്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ഗൈത് അറിയിച്ചു. അനുമതി ലഭിച്ചാല്‍ ഒരാഴ്ച്ചയ്ക്കകം സര്‍വ്വീസ് ആരംഭിക്കുമെന്ന് ഇന്ത്യയുടെ ചുമതലയുള്ള ഫ്‌ളൈ ദുബായ് വൈസ് പ്രസിഡന്റ് സുധീര്‍ ശ്രീധരനും അറിയിച്ചു.

English summary
Flydubai launches Dubai flights to Calicut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X