ഫ്ളൈ ദുബായ് കേരളത്തിലേക്ക് സര്‍വീസ് നടത്തും
ദുബായ്: ദുബായ് സര്‍ക്കാരിന് കീഴിലുള്ള ബജറ്റ് വിമാനം ഫ്‌ളൈ ദുബായ് കേരളത്തിലേയ്ക്കും ദുബായിലേക്കും ജൂണ്‍ മുതല്‍ സര്‍വ്വീസ് നടത്തുന്നു.ദുബായില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേയ്ക്കും ആഴ്ചയില്‍ മൂന്ന് സര്‍വ്വീസുകളാണ് നടത്തുന്നത്. ദില്ലിയിലേക്ക് ആഴ്ചയില്‍ നാല് സര്‍വ്വീസും.
ദുബായിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന സര്‍വ്വീസ് കേരളത്തിലേയ്ക്ക് കൂടി യാത്ര ആരംഭിയ്ക്കന്നതോടെ പ്രവാസി മലയാളികള്‍ പ്രതീക്ഷയിലാണ്. ജൂണ്‍ ഒന്ന് മുതലാണ് സര്‍വ്വീസുകള്‍ ആരംഭിയ്ക്കുന്നത്. പുതിയ സര്‍വ്വീസ് ആരംഭിയ്ക്കുന്നതോടെ 35 രാജ്യങ്ങളിലെ 74 നഗരങ്ങളിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന വിമാനമായിരിയ്ക്കും ഫ്‌ളൈ ദുബായ്.

ജൂണ്‍ ഒന്ന് മുതല്‍ തിരുവനന്തപുരത്തേയ്കക്കും, കൊച്ചിയിലേയ്ക്കും ആഴ്ചയില്‍ മൂന്ന് സര്‍വ്വീസുകളാണ് ഫ്‌ളൈ ദുബായ് നടത്താനുദ്ദേശിയ്ക്കുന്നത്. തുടക്കമെന്ന നിലയിലാണ് മൂന്ന് സര്‍വ്വീസുകള്‍. ദുബായ് റണ്‍വേയില്‍ അറ്റകുറ്റപ്പണി നടത്തുന്ന സാഹചര്യത്തില്‍ ഇന്‍ഡിഗോ സര്‍വ്വീസ് വെട്ടിക്കുറച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഫ്‌ളൈ ദുബായ് സര്‍വ്വീസ് തുടങ്ങുന്നത് ആശ്വാസഹരമായി മാറിയിരിയ്ക്കുകയാണ്.












Click it and Unblock the Notifications