ട്രോളിംഗ് നിരോധനം; യുഎഇയില്‍ മീന്‍ വില കുതിച്ചുയര്‍ന്നു
അബുദാബി: ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോട് കൂടി യുഎഇയില്‍ മത്സ്യത്തിന് പൊള്ളുന്ന വില. മാര്‍ച്ച് ഒന്ന് മുതലാണ് ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വന്നത്. മീന്‍ ലഭ്യത കുറഞ്ഞതോടെ വിലയും കൂടി. പല മീനുകള്‍ക്കും 20 മുതല്‍ 30 ദിര്‍ഹം വരെ വില ഉയര്‍ന്നിട്ടുണ്ട്. യുഎഇയിലെ വിവിധ മത്സ്യമാര്ക്കറ്റുകളിലേയും അവസ്ഥ ഇതു തന്നെയാണ്.
അറബികളുടെ പ്രിയപ്പെട്ട മത്സ്യമായ ഹമൂറിനും വില ഉയര്‍ന്നു. ഒരു കിലോ ഹമൂറിന് 30 ദിര്‍ഹമാണ് വില. ചെമ്മീനിന്റെ വിലയും കുതിച്ചുയര്‍ന്നിട്ടുണ്ട്. ഒരു കിലോ ചെമ്മീനിന് 80 ദിര്‍ഹമാണ് വില.രാജ്യത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഒമാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മീന്‍ വാങ്ങി വില്‍ക്കേണ്ട അവസ്ഥയിലാണ് ചെറുകിട മത്സ്യക്കച്ചവടക്കാര്.

മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയാണ് ട്രോളിംഗ് നിരോധനം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ രാജ്യത്തെ മീന്‍വില വളരെ കുറഞ്ഞിരുന്നു. മീന്‍ വില ഉയര്‍ന്നത് പ്രവാസികള്‍ക്കും തിരിച്ചടിയായി. നന്നായി മീന്‍ കറി കൂട്ടി ഉണ്ണണമെങ്കില്‍ ഇനി രണ്ട് മാസം കാത്തിരിയ്ക്കണം. ഇല്ലെങ്കില്‍ മീന്‍ വാങ്ങി പോക്കറ്റ് കാലിയാകും.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications