പ്രവാസികളെ കൊള്ളയടിയ്ക്കാന്‍ വിമാനക്കന്പനികള്‍, റംസാന് നാട്ടിലെത്തണമെങ്കില്‍ ലക്ഷങ്ങള്‍ വേണം
കോഴിക്കോട്: റംസാന്‍ ആഘോഷിയ്ക്കാന്‍ കുടുംബ സമേതം നാട്ടിലേയ്ക്ക് എത്തണമെന്ന് ആഗ്രഹിയ്ക്കുന്ന പ്രവാസികള്‍ നിരാശരാകേണ്ടി വരും. റംസാന്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് നാട്ടിലേയ്ക്കുള്ള യാത്ര നിരക്ക് കുത്തനെ കൂട്ടി. ആറിരട്ടി വരെയാണ് വിവിധ വിമാനക്കമ്പനികളുടെ നിരക്ക് വര്‍ധന. നാട്ടിലെത്തണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവാക്കേണ്ട അവസ്ഥയാണ്.
അയ്യായിരം രൂപയുണ്ടെങ്കില്‍ കോഴിക്കോട് നിന്ന് ദുബായ്ക്ക് പറക്കാം. പക്ഷേ ദുബായിലുള്ള ഒരാള്‍ക്ക് കോഴിക്കോട്ട് വിമാനമിറങ്ങണമെങ്കില്‍ 35000 രൂപ മുതല്‍ 40,000 രൂപ വരെ ചെലവാക്കണം.
ജിദ്ദ, ദമാം എന്നിവിടങ്ങളിലേയ്ക്ക് സാധാരണ ടിക്കറ്റ് നിരക്ക് പതിമൂവായിരം രൂപയാണ്. എന്നാലിപ്പോള്‍ 65000 മുതല്‍ 80000 രൂപവരെ നല്‍കണം.

റംസാന്‍, ഓണം എന്നിവ മുന്നില്‍ കണ്ടാണ് വിമാനത്തെക്കാള്‍ ഉയരത്തില്‍ കമ്പനികള്‍ നിരക്ക് കൂട്ടിയത്. കുടുംബ സമേതം ചെറിയ പെരുന്നാളിന് നാട്ടിലെത്തണമെന്ന് ആഗ്രഹിയ്ക്കുന്ന പ്രവാസികള്‍ക്ക് ലക്ഷങ്ങള്‍ തന്നെ ചെലവഴിയ്‌ക്കേണ്ടി വരും. സാധാരണക്കാരായ പ്രവാസികളെയാണ് നിരക്ക് വര്‍ധന ഏറ്റവും അധികം ബാധിയ്ക്കുക . അതിനാല്‍ തന്നെ നാട്ടിലേയ്ക്കുള്ള യാത്രപോലും പലര്‍ക്കും ഉപേക്ഷിയ്‌ക്കേണ്ടി വരുന്നതായാണ് വിവരം .












Click it and Unblock the Notifications