ദുബായ്: കനത്ത മൂടല്‍മഞ്ഞ് 3 ദിവസത്തേയ്ക്ക് തുടരും
ദുബായ്: ശൈത്യകാലത്തില്‍ യുഎഇയ്ക്ക് പുതിയ മുന്നറിയിപ്പുമായി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീയോറോളജി ആന്റ് സീസ്‌മോളജി (എന്‍സിഎംഎസ്). കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞാണ് വിവിധ യുഎഇ എമിറേറ്റുകളില്‍ ദൃശ്യമാകുന്നത്. മഞ്ഞുവീഴ്ച മൂന്ന് ദിവസത്തേയ്ക്ക് കൂടി തുടരുമെന്നാണ് എന്‍സിഎംഎസ് നല്‍കുന്ന മുന്നറിയിപ്പ്. ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലെ മഞ്ഞ് വീഴ്ച വാഹനയാത്രയെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
കനത്ത മൂടല്‍ മഞ്ഞ് മൂന്ന് ദിവസത്തേയ്ക്ക് കൂടി തുടരുമെന്നും വെയിലെത്താന്‍ വൈകുമെന്നുമാണ് മുന്നറിയിപ്പ്. പുലര്‍ച്ചെയുളള പല യാത്രകള്‍ക്ക് മൂടല്‍ മഞ്ഞ് പ്രതിസന്ധി തീര്‍ക്കുകയാണ്. മുന്‍ വര്‍ഷങ്ങളിലൊക്കെ വാഹനങ്ങളുടെ വന്‍ കൂട്ടിയിടിയാണ് ശൈത്യകാലത്ത് യുഎഇ എമിറേറ്റുകളില്‍ നടന്നത്.

ഇത്തവണയും അത്തരം അപകടങ്ങള്‍ നടക്കുന്നുണ്ട്. മഞ്ഞ് മാറിയ ശേഷം യാത്ര ചെയ്യാനാണ് നിര്‍ദ്ദേശം. ഇതിന് പുറമെ വലിയ വാഹനങ്ങള്‍ മൂടല്‍മഞ്ഞ് മാറിയ ശേഷം മാത്രം നിരത്തിലിറങ്ങിയാല്‍ മതിയെന്നും നിര്‍ദ്ദേശമുണ്ട്. നഗരപ്രദേശങ്ങളില്‍ നിന്ന് മാറിയുള്ള ഉള്‍നാടുകളില്‍ പകല്‍ സമയങ്ങളില്‍ താപ നിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായേക്കാമെന്നും എന്‍സിഎംഎസ് പറയുന്നു. അപകട സാധ്യത കുറയ്ക്കാന്‍ വാഹനയാത്രക്കാര്‍ പരമാവധി ശ്രദ്ധിയ്ക്കണമെന്നാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പറയുന്നത്.












Click it and Unblock the Notifications